ഏക സിവില്‍കോഡ്; രാജ്യസംസ്കാരത്തിന്റെ തകര്‍ച്ച: ഉമര്‍ ഫൈസി
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പിലാക്കിയാല്‍ രാജ്യസംസ്കാരത്തിന്റെ തകര്‍ച്ചയെയാണ് ബാധിക്കുകയെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. സുന്നി യുവജനസംഘം സിറ്റി കമ്മിറ്റി നടത്തിയ ബഹുജനകൂട്ടായ്മ മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തിനെതിരേ നടക്കുന്ന ഇത്തരം നീക്കങ്ങളെ സംഘടിതമായി ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറ്റി കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ധീന്‍ തങ്ങള്‍ അധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, മാനു സാഹിബ്, അബ്ദുല്‍ ഖാദര്‍ ഹാജി കിണാശ്ശേരി, ടി.കെ പരീക്കുട്ടി ഹാജി, എന്‍ജി. പി. മാമുക്കോയ ഹാജി, ഇമ്പിച്ചിക്കോയ ഹാജി, ഐ.പി അഷ്റഫ്, യഹ്യ വെള്ളയില്‍, റസാഖ് മായനാട്, എം.പി കോയട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."