ഡബ്ല്യൂ.എം.ഒ ഗോള്‍ഡന്‍ ജൂബിലി; ജീവനക്കാരുടെ സംഗമം നടത്തി
മുട്ടില്‍: ഡബ്ല്യൂ.എം.ഒ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ജീവനക്കാരുടെ സംഗമം 'കോണ്‍ഗ്രിഗേഷന്‍' സംഘടിപ്പിച്ചു. 29 സ്ഥാപനങ്ങളില്‍ നിന്നായി 1200 പേര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി യോഗം ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ മഹത്വത്തെയാണ് അംഗീകരിക്കപ്പെടേണ്ടതെന്നും സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം ശാരീരിക ശേഷിയില്‍ മാത്രമാണെന്നും ജീവിതത്തില്‍ എല്ലാതുറകളിലും സ്ത്രീ പുരുഷനേക്കാള്‍ ഒട്ടും പുറകിലല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ അഹമ്മദ് ഹാജി, എം.കെ അബൂബക്കര്‍ ഹാജി, പി.കെ അബൂബക്കര്‍ ഹാജി, മായന്‍മണിമ എന്നിവര്‍ സംസാരിച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഫ്രൊഫഷണലിസം എന്ന വിഷയത്തില്‍ ഡോ: എന്‍.പി ഹാഫിസ് മുഹമ്മദ് ക്ലാസെടുത്തു. വിദ്യഭ്യാസത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ ഡോ. ഫസല്‍ ഗഫൂര്‍ സംസാരിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ കലാപരിപാടികള്‍ അരങ്ങേറി. മുഹമ്മദ് ഷാ മാസ്റ്റര്‍ സ്വാഗതവും മൊയ്തു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."