കോടതിയില്‍ നടന്നത് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമായിരുന്നുവെന്ന് കട്ജു
ന്യൂഡല്‍ഹി: സൗമ്യ കേസില്‍ സുപ്രിം കോടതിയിലെ നാടകീയ രംഗങ്ങളെ വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോടതിയില്‍ നടന്നത് ജസ്റ്റിസ് ഗൊഗോയ് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമായിരുന്നുവെന്ന് കട്ജു പറഞ്ഞു.
സൗമ്യ കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്താണ് കട്ജു നേരിട്ട് കോടതിയില്‍ ഹാജരായത്. എന്നാല്‍ കട്ജുവിന്റെ വാദം മുന്‍പ് കേട്ട് തള്ളിയതാണെന്നു പറഞ്ഞ് കോടതി തള്ളുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കട്ജുവിനെ പുറത്താക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ തന്നെ, അപമാനിച്ച് പുറത്താന്‍ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നുവെന്നാണ് കട്ജു പറയുന്നത്.
'അഭിഭാഷകര്‍ക്കായുള്ള മുന്വരിയില് താന്‍ ചെന്നിരുന്നു, പക്ഷെ തന്റെ പിറകിലെ വരിയില്‍ അഭിഭാഷകര്‍ക്കു പകരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ടത്. പിന്നീട് അവിടെയിരിക്കുന്നവരോട് എന്നെ പിടിച്ച് പുറത്താക്കാന്‍ ഉത്തരവിടുന്നതാണ് കണ്ടത്. ജസ്റ്റിസ് ഗൊഗോയ് മുന്‍കൂട്ടി പദ്ധതിയിട്ടതാണിത്. ഗൊഗോയിയുടെ കോടതി മുറിയില്‍ നടന്ന എല്ലാ കാര്യങ്ങളും നാടകമായിരുന്നു'- കട്ജു ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."