HOME
DETAILS

സര്‍വര്‍ തകരാറിലായി; ഓവറോള്‍ ഉള്‍പ്പെടെയുള്ള ഫലം ലഭ്യമായില്ല

  
backup
November 12 2016 | 04:11 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf-%e0%b4%93%e0%b4%b5%e0%b4%b1

 പയ്യന്നൂര്‍: ജില്ലാ ശാസ്‌ത്രോത്സവത്തിനായി തയാറാക്കിയ സര്‍വര്‍ തകരാറിലായതോടെ ഫലപ്രഖ്യാപനം വൈകി. രാത്രി വൈകിയും സര്‍വര്‍ ശരിയാക്കാന്‍ കഴിയാത്തതോടെ ഓവറോള്‍ ഉള്‍പ്പെടെയുള്ള ഫലം ലഭിച്ചില്ല. ഐ.ടി മേളയുടെ ഫലങ്ങള്‍ മാത്രമാണു പൂര്‍ണമായും അപ്‌ലോഡ് ചെയ്യാനായത്. സയന്‍സ് മേളയില്‍ ആറും സാമൂഹ്യശാസ്ത്രമേളയില്‍ എട്ടും പ്രവൃത്തി പരിചയമേളയില്‍ 31 ഫലങ്ങളുമാണ് അപ്‌ലോഡ് ചെയ്യാനുള്ളത്. ശാസ്ത്രമേളയ്ക്കായി പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റ് ഫലപ്രഖ്യാപന കൗണ്ടിങ് നടക്കുന്നതിനിടെ തകരാറിലാവുകയായിരുന്നു.

കുലത്തൊഴിലിന്റെ പാരമ്പര്യവുമായി സുജിത്ര


പയ്യന്നൂര്‍: അന്യംനിന്നു പോകുന്ന കുലത്തൊഴിലിന്റെ പാരമ്പര്യവുമായി ജില്ലാ ശാസ്‌ത്രോത്സവത്തിന് എത്തിയ സുജിത്രയ്ക്ക് ബാംബൂ പ്രൊഡക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം. യു.പി വിഭാഗം മത്സരത്തില്‍ മനോഹരമായ മൂന്ന് കൂട്ടകള്‍ മെടഞ്ഞുണ്ടാക്കിയാണ് കുലത്തൊഴില്‍ തന്റെ കൈയില്‍ ഭദ്രമാണെന്ന് കൊട്ടിയൂര്‍ എന്‍.എസ്.എസ് യു.പി സ്‌കൂളിലെ ഈ ആറാംതരം വിദ്യാര്‍ഥി തെളിയിച്ചത്. മുരുകന്‍ -സുജ ദമ്പതികളുടെ മകളാണ്.

ഫംഗസില്‍ നിന്നു നിര്‍മിക്കാം അല്‍ഷിമേഴ്‌സിനുള്ള ഔഷധം


പയ്യന്നൂര്‍: അല്‍ഷിമേഴ്‌സ് രോഗത്തെ പ്രകൃതിദത്തമായി പ്രതിരോധിക്കാമെന്നു കണ്ടെത്തല്‍. ചൊക്ലി ഉപജില്ലയിലെ കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥികളായ കെ റിയ, പി അനുവിന്ദ എന്നിവരാണ് ഹൈസ്‌കൂള്‍ വിഭാഗം റിസേര്‍ച്ച് ടൈപ്പ് പ്രൊജക്ട് മത്സരത്തില്‍ പദ്ധതി അവതരിപ്പിച്ചത്. നിലവില്‍ അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാനായി ഇറങ്ങുന്ന മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. പ്രകൃതിദത്തമായ ഫംഗസുകളെ ഔഷധമായി ഉപയോഗിക്കുന്നതോടെ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല മരുന്നു വില സാധാരണക്കാരന് താങ്ങാവുന്നതുമാകും. ഏകകോശ ജീവിയായ യീസ്റ്റ് മുതല്‍ ബഹുകോശ ജീവിയായ കൂണ്‍ വരെ ഈ വിഭാഗത്തില്‍ പെടും. ഫംഗസുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംയുക്തങ്ങള്‍ ആന്റിബയോട്ടിക്കുകളായും കൊളസ്‌ട്രോള്‍ തടയുന്നവയായും കാന്‍സറിനുള്ള മരുന്നുകളായും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദോഷകരമായ ഫംഗസുകളെ പ്രതിരോധിക്കാനും സാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കെ സഞ്ജന, സയന്‍സ് അധ്യാപകരായ അനുപമ, എന്‍ അനൂപ്, ടി.പി അനീഷ് എന്നിവരാണ് പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്.


മേളയില്‍ ഇന്ത്യാ-പാക് വിഷയവും


പയ്യന്നൂര്‍: ഇന്ത്യാ-പാക് വിഭജനത്തിന്റെ കാരണങ്ങളും തുടര്‍ന്നിങ്ങോട്ടുള്ള പ്രത്യാഘാതങ്ങളും കണ്ടെത്തി പഠന വിഷയമാക്കിയാണ് കടവത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗം സ്റ്റില്‍ മോഡല്‍ മത്സരത്തില്‍ വിദ്യാര്‍ഥികളെത്തിയത്. ഗാന്ധിജി അടക്കമുള്ളവര്‍ എതിര്‍ത്തിട്ടും വിഭജനം നടപ്പാക്കിയതിന്റെ കാരണങ്ങളും പത്തു ലക്ഷത്തിലധികം അഭയാര്‍ഥികള്‍ ഇരു രാജ്യത്തേക്കും പലായനം ചെയ്തതും എടുത്തു കാണിച്ചാണ് പത്താംതരം വിദ്യാര്‍ഥിനികളായ അവന്തികയും അനുലക്ഷ്മിയും മാതൃക ഒരുക്കിയത്. വിഭജനം ഇല്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന തീവ്രവാദവും യുദ്ധങ്ങളും ഉണ്ടാകില്ലൈന്നാണ് കുട്ടികളുടെ കാഴ്ചപ്പാട്.

മധുമേഘയ്ക്ക് എല്ലാം 'സിംപിള്‍'


പയ്യന്നൂര്‍: പാഴ്‌വസ്തുക്കള്‍കൊണ്ടുള്ള 24 ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് മധുമേഘ താരമായി. യു.പി വിഭാഗം തത്സമയ മത്സര ഇനമായ പാഴ്‌വസ്തുക്കളെ ഉപയോഗിച്ചുള്ള നിര്‍മാണത്തിലാണ് കരിവെള്ളൂര്‍ മാന്യഗുരു സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി മധുമേഘ ഒന്നാമതെത്തിയത്. വീട്ടുപകരണങ്ങള്‍ക്കു പുറമേ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വരെ മേഘ ഞൊടിയിടയില്‍ നിര്‍മിച്ചെടുത്തു. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന വസ്തുക്കള്‍ ശേഖരിച്ച് പ്രത്യേക നിറങ്ങളും രൂപങ്ങളും നല്‍കിയാണ് ഉപകരണങ്ങള്‍ നിര്‍മിച്ചത്. ബോളും കണ്ണാടിയും ഉപയോഗിച്ച് ടെലസ്‌കോപ്, ഐസ്‌ക്രീം ബോള്‍ കൊണ്ടുള്ള അബാക്കസ്, ടയര്‍കൊണ്ടുള്ള ടീ പോയ് തുടങ്ങിയവയാണ് തയാറാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago