HOME
DETAILS
MAL
ജനം ഇവിടെ വട്ടം കറങ്ങുന്നു; മോദി അവിടെ ട്രെയിനില്‍ കറങ്ങുന്നു
backup
November 12 2016 | 04:11 AM
ടോക്കിയോ: 1000, 500 കറന്‍സി നോട്ടുകള്‍ അര്‍ധരാത്രിയോടെ പിന്‍വലിച്ച് പിറ്റേന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്കു പോയി. ജനം വട്ടം കറങ്ങുന്നത് അറിയുന്നുണ്ടോ എന്നു പോലും രാജ്യത്തെ ആര്‍ക്കും അറിയില്ല.
ഇന്ത്യ- ജപ്പാന്‍ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മോദി അവിടെയെത്തിയത്. ഇന്നലെ സുപ്രധാനമായ ആണവ കരാറില്‍ ഒപ്പുവച്ച മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഇന്ന് അവിടെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര നടത്തി.
ഇന്ത്യ- ജപ്പാന്‍ ബന്ധം ഫാസ്റ്റ് ട്രാക്കിലാക്കാനാണ് യാത്രയെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തത്.
മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍വ്വേയില്‍ ഇതേ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഇന്നു മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."