എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് ബോധനയാത്ര നടത്തും
കാസര്‍കോട്: ഏക സിവില്‍ കോഡിനെതിരേ 17നു സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുമായി ബന്ധപ്പെട്ടു ത്വലബ വിങ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി മഞ്ചേശ്വരത്തു നിന്നു തൃക്കരിപ്പൂരിലേക്കു ബോധനയാത്ര നടത്തും. യാത്രയില്‍ ജില്ലയിലെ ദര്‍സ് അറബിക്ക് കോളജ് സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു പരിപാടിയുടെ സന്ദേശം കൈമാറും. 11 മേഖലയില്‍ മേഖലാ ശരീഅത്ത് സംഗമവും സംഘടിപ്പിക്കും. ഇതു സംബന്ധമായ യോഗം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ സിദ്ധീഖ് ഹുദവി മണിയൂര്‍ അധ്യക്ഷനായി.
സൈബര്‍വിങ് ജില്ലാ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര വിഷയാതവരണം നടത്തി. ജനറല്‍ സെക്രട്ടറി സലിം ദേളി, അബ്ദുസമദ് മൗലവി, മൂസ മുശ്റിഫ് മൊഗ്രാല്‍, അബ്ദുല്‍ ജംഷീദ്, ത്വയ്യിബ് മൗലവി, തൗസീഫ് മൗലവി, തന്‍സീഫ് മൗലവി, അബ്ദു റൗഫ്, ബി.എം അബ്ദുറഹ്മാന്, മുഹമ്മദ് ആസിഫ്, മുഹമ്മദ് റൗഫ്, മുഹമ്മദ് സ്വഫ് വാന്‍, അബ്ദു റൗഫ്, അഹ്മദ് സിനാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."