HOME
DETAILS

ഇന്ന് ലോകപക്ഷി നിരീക്ഷണ ദിനം; മലമുഴക്കിവേഴാമ്പലുകള്‍ പറന്നകലുന്നു

  
backup
November 12 2016 | 05:11 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3

 

അലനല്ലൂര്‍: ഇന്ന് ലോക പക്ഷി നീരീക്ഷണ ദിനം. ഇന്നലകളില്‍ കേരള മഴക്കാടുകളുടെ കാവല്‍ക്കാരായിരുന്ന മലമുഴക്കി വേഴാമ്പലുകള്‍ ഇന്ന് പ്രാണഭയത്തോടെ കാട് വിട്ട് പറന്നിരിക്കുന്നു. പക്ഷി നിരീക്ഷകരും പ്രകൃതി സ്‌നേഹികളും ഒന്നടങ്കം കാടരിച്ച് പെറുക്കിയിട്ടും കാണാകാഴ്ചയായിരിക്കുകയാണ് സംസ്ഥാന പക്ഷി എന്ന പദവി കൂടിയുള്ള മല മുഴക്കി വേഴാമ്പലുകള്‍. വനപ്രദേശങ്ങളിലെ വേട്ടയാടലും ആവാസ വ്യസ്ഥകളിലുണ്ടായ വ്യതിചലനങ്ങളുമാണ് സംസ്ഥാന പക്ഷികളുടെ അകല്‍ചക്ക് കാരണമെന്ന് പഠനങ്ങള്‍ പറയുന്നു.
പ്രധാനമായും നാല് തരം വേഴാമ്പലുകളാണ് കേരള വനാന്തരങ്ങളില്‍ കാണപ്പെടുന്നത്. മലമുഴക്കി വേഴാമ്പല്‍, കോഴി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, നാട്ടുവേഴാമ്പല്‍, എന്നിവയാണ്. ഇവയില്‍ വലുപ്പത്തിലും ആകാര ഭംഗിയിലും മലമുഴക്കി വേഴാമ്പല്‍ തന്നെയാണ് കേമന്‍. വേഴാമ്പല്‍ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പല്‍ അഥവാ 'മരവിത്തലച്ചി'. കേരളത്തിന്റെയും അരുണാചല്‍ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പലുകള്‍. മലകളില്‍ പ്രതിധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുംമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവക്ക് മലമുഴക്കി എന്ന പേര് കിട്ടിയത്.
വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും, മലായ് പെന്‍സുലയിലും, സുമാത്ര, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് കണ്ടു വരുന്നത്. കേരളത്തിലെപറംബിക്കുളം നെല്ലിയാംമ്പതി, ആതിരപ്പിള്ളി, വാഴച്ചാല്‍, ചെന്തുരുണി കാടുകളിലും മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്. ഏകദേശം 50 വര്‍ഷം വരെയാണ് ഈ പക്ഷികളുടെ ആയുസ് .
വേഴാമ്പല്‍ വര്‍ഗത്തില്‍ തന്നെ മലമുഴക്കി ലോകത്തില്‍ രണ്ടാം സ്ഥാനവും ഏഷ്യയില്‍ ഒന്നാം സ്ഥാനവും അലങ്കരിക്കുന്നു. ഒരു മീറ്ററോളം നീളവും നാലു കിലോഗ്രാം ഭാരവുമുള്ള ഇവകളുടെ പ്രജനരീതിയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. പൂര്‍ണ വളര്‍ച്ച എത്തിയ ആണ്‍വേഴാമ്പലിന് മൂന്ന് മുതല്‍ നാലടി വരെ ഉയരവും അഞ്ചടിയോളം ചിറകളവും രണ്ട് മുതല്‍ നാല് കിലോ ഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. പെണ്‍വേഴാമ്പലുകള്‍ ആണ്‍വേഴാമ്പലുകളേക്കാളും വലുപ്പം കുറവാണ്. ആണ്‍വേഴാമ്പലുകള്‍ക്ക് ചുവന്ന കണ്ണും പെണ്‍വേഴാമ്പലുകള്‍ക്ക് നീല കലര്‍ന്ന വെളുത്ത കണ്ണുകളുമാണുള്ളത്.
പഴങ്ങള്‍, പുഴുക്കള്‍, പ്രാണികള്‍, ചിലതരം ഇലകള്‍ ഇവയാണ് ഭക്ഷണം. ചിലപ്പോള്‍ ഇവ ചെറിയ സസ്തനികളേയും പല്ലികളേയും പാമ്പുകളേയും ഇവ ഭക്ഷണമാക്കാറുണ്ട്.
2003 ല്‍ വഴച്ചാലില്‍ ഡി.എഫ്.ഒ ആയിരുന്ന ഡോ.എന്‍.സി ഇന്ദുചൂഡന്‍ ആദിവാസി പങ്കാളിത്തത്തോടെ വേഴാമ്പല്‍ സംരക്ഷണത്തിന് പ്രത്യേക പന്ധതി നടപ്പാക്കിയിരുന്നു.
പല വനമേലഖകളിലും ആദിവാസികളെ സംഘടിപ്പിച്ച് വേഴാംമ്പലുകളുടെ സുരക്ഷക്കായി പ്രത്യേക സേന തന്നെ വനം വകുപ്പും ചില പക്ഷിസ്നേഹികളും ചേര്‍ന്ന് രൂപീകരിച്ചിരുന്നു.
പക്ഷെ, പത്ത് വര്‍ഷം മുമ്പ് സംസ്ഥാനത്തെ വനങ്ങളില്‍ 37 വേഴാമ്പല്‍ കൂടുകള്‍ കണ്ടെത്തിയെങ്കില്‍ ഇന്നത് വിരലിലെണ്ണാവുന്നതു മാത്രമായി ചുരുങ്ങിയതും വേഴാമ്പലുകളുടെ വംശനാശത്തിലുണ്ടായ ആധിക്യത്തെ വിളിച്ചോതുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago