ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പാലക്കാട്: നോട്ടുകള്‍ പിന്‍വലിച്ചതിനു പകരം ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ പരാജയമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നില്‍ പ്രതിഷേധ സമരം നടത്തി. ഡി.സി.സി. ഓഫിസില്‍ നിന്ന് പ്രകടനമായാണ് സമരക്കാര്‍ പോസ്റ്റ് ഓഫിസിലെത്തിയത്.
സാധാരണക്കാരന് നിത്യോപയോഗ സാധനങ്ങള്‍ വരെ വാങ്ങാന്‍ സാധിക്കുന്നില്ല. തൊഴില്‍ മേഖല നിശ്ചലമായി. ഒരു ദിവസത്തെ പണിക്കുലി ചില്ലറയാക്കാന്‍ ഒരു ദിവസം ലീവെടുക്കെണ്ട അവസ്ഥയാണ്.
എഴുത്തും വായനയും അറിയാത്തവരുള്‍പ്പടെ ഫോം പൂരിപ്പിച്ചു നല്കണമെന്ന നിബന്ധനയും അവശരായ ആളുകള്‍ വൃദ്ധര്‍ ഉള്‍പ്പടെ മണിക്കുറുകളോളം വരിനില്ക്കണമെന്നവ്സ്ഥയും പ്രതിഷേധാര്‍ഹമാണ്. സാധാരണക്കാരുടെ സഹായത്തിന് ബാങ്കുകളില്‍ ഹെല്‍പ് ഡെസ്‌ക്ക് ആരംഭിക്കണമെന്നും താത്കാലികാടിസ്ഥാനത്തില്‍ കുടുതല്‍ ജീവനക്കാരെ നിയമിച്ചും ബാങ്കുകളുടെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിച്ചും ജനജീവിതം സാധാരണ സ്ഥിതിയിലെത്തിക്കാന്‍ സത്വര നടപടി കൈകൊള്ളണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപെട്ടു. പ്രതിഷേധ സമരം ബോബന്‍ മാട്ടുമന്ത ഉദ്ഘാടനം ചെയ്തു. ജി. രാജേഷ് അധ്യക്ഷനായി. ഹരിദാസ് മച്ചിങ്ങല്‍, കെ.എന്‍ സഹീര്‍, റാഫി ജൈനിമേട്, എ.സി സിദ്ധാര്‍ത്ഥന്‍, റിജേഷ്. ബി, നടരാജന്‍, എന്‍. ശശികമാര്‍, അപ്പായി, ബൈജു, അല്ലു, അലി, സതീഷ്, അയ്യപ്പന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."