HOME
DETAILS

നോട്ടില്‍ കുടുങ്ങി ജനം; ശാസ്താംകോട്ടയില്‍ ബാങ്കിന്റെ കൗണ്ടര്‍ തകര്‍ത്തു

  
backup
November 12 2016 | 05:11 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%b6

 

ശാസ്താംകോട്ട: നോട്ടുമാറി വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും കാരണം ശാസ്താംകോട്ടയില്‍ ബാങ്കിന്റെ കാഷ് കൗണ്ടര്‍ തകര്‍ന്നു. ഇന്നലെ രാവിലെ 11 ന് ശാസ്താംകോട്ട എസ്.ബി.ടി ശാഖയിലായിരുന്നു സംഭവം.
രാവിലെ ആറു മുതല്‍ തന്നെ ബാങ്കിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി. തുടര്‍ന്ന് 10 ഓടെ തിരക്ക് അനിയന്ത്രിതമാകുകയായിരുന്നു. ബാങ്കിന് പുറത്ത് ഒരുകിലോമീറ്റര്‍ ദൂരംവരെ നിരയായി നിന്നവര്‍ തിക്കിത്തിരക്കി ബാങ്കിനുള്ളിലേക്ക് കയറിയത് സംഘര്‍ഷത്തിന് ഇടയാക്കി. സെക്യൂരിറ്റി ജീവനക്കാരുടെ അഭാവവും പ്രശ്‌നം രൂക്ഷമാക്കി. ഇതിനിടയില്‍ ഒരുകൂട്ടം യുവാക്കള്‍ മുന്നിലായിനിന്ന സ്ത്രീയെ തള്ളിയിടുകും കാഷ് കൗണ്ടറിലെ ഗ്ലാസ് അടിച്ച്് പൊട്ടിക്കുകയുമായിരുന്നെന്ന് പറയപ്പെടുന്നു. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന പൊലിസ് സ്ഥലത്ത് എത്തിയെങ്കിലു ജനം എതിര്‍ത്തതിനെ തുടര്‍ന്ന് തിരികെ മടങ്ങുകയായിരുന്നു.
അതിനിടെ രാവിലെ ജോലിക്കെത്തുന്ന ബാങ്ക് ജീവനക്കാര്‍ ആഹാരംപോലും കഴിക്കാന്‍ കഴിയാതെ വലയുകയാണ്. രാത്രി 10 വരെ ഇടപാടുകാരുടെ കാര്യങ്ങള്‍ പരിഹരിച്ചശേഷം ബാങ്കിലെ ശേഷിക്കുന്ന ജോലിയും പൂര്‍ത്തിയാക്കി അര്‍ധരാത്രിയോടെയാണ് ജീവനക്കാര്‍ വീട്ടിലേക്ക് മടങ്ങുന്നത്. ബാങ്കുകളില്‍ ഷിഫ്റ്റ് വ്യവസ്ഥ നിലവിലില്ലാത്തതിനാല്‍ ജീവനക്കാര്‍ 24 മണിക്കൂറും ജോലിചെയ്യേണ്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
കുന്നത്തൂര്‍ താലൂക്കില്‍ എസ്.ബി.ടി, എസ്.ബി.ഐ, ഇന്ത്യന്‍ ബാങ്ക്, കനറാ ബാങ്ക്, ഫെഡറല്‍ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ഉള്‍പ്പടെ നിരവധി ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം വ്യഴാഴ്ച മുതല്‍ അര്‍ധരാത്രി വരെ നീണ്ട നിരയാണ്. അതിനിടെ ഭരണിക്കാവ് എസ്.ബി.ഐ ഉള്‍പ്പടെ ചില ബാങ്ക്
ശാഖകള്‍ക്ക് മുന്നില്‍ ബാങ്കില്‍ പണം മാറുന്നതിന് സമര്‍പ്പിക്കേണ്ട അപേക്ഷാഫാറം പൂരിപ്പിച്ച് നല്‍കുന്നതിന് സാധാരണക്കാരില്‍ നിന്നും ചിലര്‍ വന്‍തുക ഈടാക്കുന്നതായും ആക്ഷേപമുണ്ട്.

നോട്ടുകള്‍ റദ്ദുചെയ്ത നടപടി കോവളത്തിനു തിരിച്ചടിയാകുന്നു


കോവളം: അഞ്ഞുറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് അന്തര്‍ദേശീയ ടൂറിസംകേന്ദ്രമായ കോവളത്തിനും തിരിച്ചടിയായി.
ഈ വിവരം അറിയാതെ ഹോട്ടലുകളിലും മറ്റുമെത്തിയ വിദേശികള്‍ നല്‍കുന്ന ആയിരവും അഞ്ഞൂറും ആര്‍ക്കും വേണ്ടാതായത് സഞ്ചാരികളെയും ഞെട്ടിച്ചു. പലരും കാര്യമറിയാതെ കച്ചവടക്കാരോടും മണി എക്‌സ്‌ചേഞ്ച്കാരോടും ഹോട്ടലുകാരോടും തട്ടിക്കയറി. ബഹളം വച്ച് മടുത്തവര്‍ പലരും ഫലമില്ലെന്ന് കണ്ടതോടെ സാധനങ്ങള്‍ കെട്ടിപ്പെറുക്കി നാട്ടിലേക്ക് മടങ്ങി. ചിലര്‍ ഇനിയൊരിക്കലും ഇന്ത്യയിലേക്ക് വരില്ലെന്ന് ശപഥമെടുത്തായിരുന്നു സ്ഥലം വിട്ടത്. പതിനായിരങ്ങള്‍ മുടക്കി അന്യനാടുകളില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അതിഥികളായി പറന്നെത്തിയ
സഞ്ചാരികളാണ് കൈയില്‍ കരുതിയ പണത്തിന്റെ പേരില്‍ നട്ടം തിരിഞ്ഞത്. ചെറുകിട വന്‍കിട ടൂര്‍ ഓപറേറ്റര്‍മാരുടെ സഹായത്തോടെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് രണ്ടാഴ്ചയായി നിരവധി വിദേശികള്‍ എത്തിതുടങ്ങിയിരുന്നു. ഇന്ത്യയില്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കുമെന്നതിന്റെ ഒരു സൂചനയുമില്ലാതിരുന്നതിനാല്‍ പലരും അവരവരുടെ കറന്‍സികള്‍ മാറ്റി കൈയില്‍ സൂക്ഷിച്ചതും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകളായിരുന്നു. രണ്ട് ദിവസം മുമ്പ് വരെയും യഥേഷ്ടം കൈമാറ്റം നടത്തിയിരുന്ന നോട്ടുകള്‍ക്ക് പെട്ടെന്ന് വിലയില്ലാതായതുമായി പൊരുത്തപ്പെടാന്‍ വിദേശ വിനോദ സഞ്ചാരികള്‍ക്കായില്ല. ഇവരുടെ ക്ഷോഭത്തിന്റെ ചൂട് ആദ്യം അറിഞ്ഞത് ഗൈഡുമാരാണ്. കാര്യമറിയാതെ പലരും ഇവരോടും തട്ടിക്കയറി. വിവരങ്ങളറിഞ്ഞതോടെ തണുത്ത പലരും എന്ത് ചെയ്യണമെന്നറിയാതെ നിരാശരായി. കോവളത്തെ ഹോട്ടലുകളില്‍ ദിവസങ്ങളോളം തങ്ങി കേരളം മുഴുവനും കന്യകുമാരിയും ചുറ്റിക്കറങ്ങി സൗന്ദര്യമാസ്വദിക്കാമെന്ന് കരുതി എത്തിയ വിദേശികളും അന്യസംസ്ഥാന സഞ്ചാരികളും ടൂര്‍ പാക്കേജുകള്‍ വെട്ടിച്ചുരുക്കി സ്വന്തം നാടുകളിലേക്ക് മടങ്ങുകയല്ലാതെ വേറെ നിവര്‍ത്തിയില്ലാതായി. അടിസ്ഥാന ആവശ്യങ്ങള്‍ നടത്താന്‍ പോലും ബുദ്ധിമുട്ടിയ സഞ്ചാരികള്‍ നിരോധിച്ച നോട്ടുകളുമായി തീരത്ത് കൂടി കറങ്ങി. സീസണ്‍ ആരംഭിച്ചതോടെ മുന്‍കാലത്തെക്കാള്‍ കൂടുതല്‍ വിദേശികള്‍ ഇത്തവണ കോവളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ എത്തും എന്ന് കരുതിയിരിക്കുമ്പോഴാണ് ഇരുട്ടടി. ഏതാനും ആഴ്ചകളായി വിദേശ വിനോദ സഞ്ചാരികളും ഉത്തരേന്ത്യന്‍ സഞ്ചാരികളും ഒഴുകിയെത്തി തുടങ്ങിയതോടെ തീരത്തെ കച്ചവടവും കൊഴുത്തിരുന്നു.
പണത്തിന്റെ പേരില്‍ മുറികള്‍ ഉപേക്ഷിച്ചുള്ള സഞ്ചാരികളുടെ കൊഴിഞ്ഞ് പോക്ക് ഹോട്ടല്‍ മേഖലയെയും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി കേന്ദ്രങ്ങളെയും തൊഴിലാളികളെയും സാരമായി ബാധിക്കുന്ന സ്ഥിതിയാണ്. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളായാല്‍ ഇത്തവണത്തെ ടൂറിസം സീസണ്‍ അവതാളത്തിലാകുമെന്ന ഭീതിയിലാണ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago