മദ്യപിച്ചതിന് പിടിയിലായവര്‍ എക്‌സൈസ് ഓഫിസില്‍ അഴിഞ്ഞാടി
കിളിമാനൂര്‍: പൊതുസ്ഥലത്ത് പരസ്യമായി നാട്ടുകാര്‍ക്ക് ശല്യം ഉണ്ടാകത്തക്കവിധം മദ്യപിച്ചവരെ എക്‌സൈസ് സംഘം പിടികൂടി എക്‌സൈസ് ഓഫിസില്‍ എത്തിച്ചു. എക്‌സൈസ് ഓഫിസില്‍ കേസെടുക്കുന്നതിനിടയില്‍ സംഘം എക്‌സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഓഫിസില്‍ അഴിഞ്ഞാടുകയും ചെയ്തു. പൊതു സ്ഥലത്ത് മദ്യപിച്ചതിനും എക്‌സൈസ് ഓഫിസില്‍ അതിക്രമം കാട്ടിയതിന് ഇവര്‍ക്കെതിരേ കേസെടുത്തു. വെള്ളല്ലൂര്‍ മുട്ടച്ചാല്‍ വേടരുമൂല വീട്ടില്‍ ബിപിന്‍ (40) നഗരൂര്‍ രാലൂര്‍ക്കാവ് നീലിമ വീട്ടില്‍ നൗഷാദ് (37) എന്നിവര്‍ക്കെതിരേയാണ് കിളിമാനൂര്‍ എക്‌സൈസും പൊലിസും കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം രാലൂര്‍ക്കാവ് ശങ്കര വിദ്യാ പീഠം കോളജ് വഴിയിലിരുന്നായിരുന്നു പരസ്യ മദ്യപാനം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം എത്തി പിടികൂടി ഓഫിസില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ അസി. എക്‌സൈസ് ഇന്‍സ്പക്ടര്‍ മാരായ പത്മരാജന്‍, അബ്ദുല്‍ സലാം എന്നിവരെ കൈയേറ്റം ചെയ്യുകയും ഓഫിസില്‍ അഴിഞ്ഞാടുകയും ചെയ്തത്. മേശകള്‍ മറിച്ചിടുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തതായി എക്‌സൈസ് അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്ത് കസ്റ്റഡിയില്‍ എടുത്തത്. അസി. എക്‌സൈസ് ഇന്‍സ്പക്ടര്‍ മാരായ പത്മരാജന്‍, അബ്ദുല്‍ സലാം എന്നിവര്‍ക്ക് നിസാര പരുക്കുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."