HOME
DETAILS

സിവില്‍സ്റ്റേഷനിലെ പേപ്പര്‍കെട്ട് വിറ്റവര്‍ക്കെതിരേ കാര്യമായ നടപടികളില്ല

  
backup
November 12 2016 | 05:11 AM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%87%e0%b4%aa%e0%b5%8d

പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ പേപ്പര്‍കെട്ടുകള്‍ ഒരുവിഭാഗം ജീവനക്കാര്‍ ചാക്കുകളിലാക്കി കൊണ്ടുപോയി ചാലയില്‍ വിറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ഭരണകൂടം കാര്യമായ നടപടികള്‍ എടുക്കുന്നില്ല.
തെരഞ്ഞെടുപ്പു ആവശ്യങ്ങളുമായി ബന്ധപ്പെട്ട പേപ്പറുകളാണ് ശുചീകരണത്തൊഴിലാളികള്‍ പുറത്തുകൊണ്ടുപോയി വിറ്റത്. സംഭവത്തില്‍ നടപടി ഉടന്‍ ഉണ്ടാകുമെന്ന് കലക്ടര്‍ വ്യക്തമാക്കിയെങ്കിലും പിന്നീട് നിലപാടില്‍നിന്ന് പിന്നോട്ടുപോകുന്നതാണ് കണ്ടത്. ഇതിനിടെ പേപ്പര്‍ വിറ്റ സംഭവത്തില്‍ ശുചീകരണ ജോലിക്കാരെ മാത്രം ബലിയാടാക്കി ഇതിന് നിര്‍ദേശം നല്‍കിയ ചില ജീവനക്കാരെ ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. കലക്ടറേറ്റിലെ പേപ്പര്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് 15 പേരുടെ കാമറാ ദൃശ്യങ്ങളാണ് വിജിലന്‍സിന് ലഭിച്ചത്. എന്നാല്‍ നേരിട്ട് പങ്കുള്ളവര്‍ക്കെതിരേ മാത്രം നടപടിയെടുത്താല്‍ മതി എന്ന നിലപാടിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ജില്ലയിലെ പ്രധാന ഓഫിസിലെ പേപ്പറുകള്‍ തൂക്കി വിറ്റ സംഭവം നടന്നിട്ട് ദിവസങ്ങളായെങ്കിലും നടപടിയെടുക്കാതെ അധികൃതര്‍ മുന്നോട്ട് പോവുകയാണ്. ഇതിനിടെ സംഭവം നവമാധ്യമങ്ങളിലൂടെ പുറത്തറിയിച്ച ജീവനക്കാരനെതിരേ അച്ചടക്കനടപടി എടുക്കാനുള്ള ശ്രമങ്ങളുമായി അധികൃര്‍ മുന്നോട്ടുപോകുന്നുണ്ട്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റിലെ വിവിധ വകുപ്പുകളുടെ പ്രധാന സീറ്റുകളിലെ ഉദ്യോഗസ്ഥരെ മാറ്റിത്തുടങ്ങിയിട്ടുണ്ട്. രഹസ്യവിഭാഗത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനെ കലക്ടര്‍ ഇടപെട്ട് നീക്കി.

അനധികൃത മദ്യവില്‍പ്പന; പ്രതി അറസ്റ്റില്‍


പോത്തന്‍കോട്: അനധികൃതമായി വിദേശമദ്യം ചില്ലറവില്‍പ്പന നടത്തിവന്ന ആള്‍ പൊലിസ് പിടിയില്‍.
കാട്ടായിക്കോണം കുന്നില്‍വീട്ടില്‍ സുന്ദരന്‍ (42) ആണ് പൊലിസ്് പിടിയിലായത്. വിദേശ മദ്യം കൊണ്ട് വന്നു കാട്ടായിക്കോണത്തും പരസരങ്ങളിലും ചില്ലറവില്‍പ്പന നടത്തിവരുകയായിരുന്നു. ഇയാള്‍ക്കെതിരേ നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്.
പോത്തന്‍കോട് എസ്.ഐ.എസ് ഷാജി, എസ്.ഐ കെ.ആര്‍ ബിജു പ്രകാശ്, പൊലിസുകാരായ സനല്‍, മനു എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  16 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  16 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  16 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  16 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  16 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  16 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  16 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  16 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  16 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  16 days ago