വിദ്യാര്‍ഥിയെ കാണാനില്ല
വിഴിഞ്ഞം: വ്യാഴാഴ്ച സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി.
കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ജോണിയുടെ മകന്‍ 12 വയസുള്ള ടോണിയെയാണ് കാണാതായത്. മെലിഞ്ഞ ശരീര പ്രകൃതമുള്ള കുട്ടി കറുത്ത പാന്റും വെള്ള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.
ചുവപ്പും നീലയും വരകളുള്ള ഷര്‍ട്ടും കയ്യില്‍ കരുതിയിരുന്നു. മുമ്പൊരിക്കല്‍ കാണാതായ കുട്ടിയെ ചെങ്ങന്നൂര്‍ പൊലിസ് സ്റ്റേഷന്‍പരിധിയില്‍നിന്നു കണ്ടെത്തിയിരുന്നു.
ക്ലയന്റ് കണ്‍സള്‍ട്ടിങ് മത്സരം സംഘടിപ്പിച്ചു
പേരൂര്‍ക്കട: കേരളാ ലോ അകാദമിയില്‍ മൂട്ട് കോര്‍ട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 17ാമതു ദേശീയ ക്ലയന്റ് കണ്‍സള്‍ട്ടിങ് മത്സരങ്ങള്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. നിയമവിദ്യാര്‍ഥികള്‍ക്ക് അഭിഭാഷക വൃത്തിയിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ക്ലയന്റ് കണ്‍സള്‍ട്ടിങ് മത്സരം. കാലികനിയമത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ തക്കവിധം അഭിഭാഷകരെ വാര്‍ത്തെടുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എ. ബദറുദ്ദീന്‍ (എന്‍ക്വയറി കമ്മിഷണര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജ്, വിജിലന്‍സ്), മോഹന്‍ദാസ് (ചെയര്‍മാന്‍, പെര്‍മനന്റ് ലോക് അദാലത്ത്, തിരുവനന്തപുരം) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."