രാവിലെമുതല്‍ നീണ്ട ക്യൂ: എ.ടി.എമ്മുകള്‍ കാലിയായപ്പോള്‍ പ്രതിഷേധം
കൊല്ലം: നോട്ട് പുതുക്കലിനായി അടച്ചിട്ട എ.ടി.എമ്മുകള്‍ ഇന്നലെ രാവിലെ മുതല്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ എങ്ങും നീണ്ട ക്യൂ കാണപ്പെട്ടു.
കൊല്ലത്ത് പ്രവര്‍ത്തക്കാത്ത എ.ടി.എമ്മുകളും ധാരാളം ഉണ്ടായിരുന്നു. ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എ.ടി.എമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. പണം നിറയ്ക്കാന്‍ പുറംകരാര്‍ നല്‍കിയിട്ടുള്ളവയായിരുന്നു പ്രവര്‍ത്തിക്കാതിരുന്നത്. ബാങ്കില്‍ നിന്നു പണം നല്‍കിയാലേ എ.ടി.എം നിറയ്ക്കാന്‍ സാധിക്കൂ. അതിനുശേഷമേ എല്ലാ എ.ടി.എമ്മുകളും പ്രവര്‍ത്തനസജ്ജമാകൂ.
പ്രതിദിനം 2000 രൂപയാണ് ഒരാള്‍ക്ക് എ.ടി.എമ്മില്‍ നിന്ന് പരമാവധി പിന്‍വലിക്കാനാകുക. നൂറിന്റെയും അമ്പതിന്റേയും നോട്ടുകളാണ് എ.ടി.എമ്മില്‍ നിന്നും ഇന്നലെ ലഭിച്ചത്. പണം നിക്ഷേപിക്കുന്ന ഡപ്പോസിറ്റ് മെഷീനുകളും (സി.ഡി.എം) ഇന്നു മുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഉച്ചയോടെ ഭൂരിഭാഗം എ.ടി എമ്മുകളും കാലിയായതു ഇടപാടുകാരെ വലച്ചു. ഇതു പലയിടത്തും പ്രതിഷേധത്തിനും വാക്കേറ്റത്തിനും കാരണമായി. ഇന്നലെ ബാങ്കുകളിലെ തിരക്കിനു നേരിയ തോതില്‍ ശമനമുണ്ടെങ്കിലും എ.ടി.എമ്മുകള്‍ക്കു മുന്നില്‍ വന്‍ തിരിക്കായിരുന്നു അനുഭവപ്പെട്ടത്. പുലര്‍ച്ചെമുതല്‍ എ.ടി.എമ്മിലേക്കു ആളുകളുടെ പ്രവാഹമായിരുന്നു. ദേശീയപാതയിലും പ്രധാനപാതകള്‍ക്കും സമീപത്തെ എ.ടി.എം കൗണ്ടറുകളിലെ നീണ്ടക്യൂ പലയിടത്തും ഗതാഗത തടസത്തിനും കാരണമായി.
ഉച്ചക്കുശേഷം എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. എങ്ങും ഔട്ട് ഓഫ് ഓര്‍ഡര്‍ ബോര്‍ഡുകള്‍ മാത്രമായിരുന്നു. നയാപൈസ കൈയില്‍ എടുക്കാന്‍പോലും ഇല്ലാതെ സാധാരണക്കാര്‍ നട്ടംതിരിയുന്ന കാഴ്ചയായിരുന്നു പൊതുവെ.
ചില ബാങ്കുകള്‍ 50 രൂപാ നോട്ട് എ.ടി.എമ്മുകളില്‍ കൈകാര്യം ചെയ്യാത്തതിനാല്‍ അവിടെനിന്നു 100 രൂപ നോട്ടുകള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു.
100 രൂപയുടെ ദൗര്‍ലഭ്യം കാരണം കഴിഞ്ഞദിവസം ചില ശാഖകള്‍ക്ക് ഉച്ചയ്ക്കു തന്നെ അസാധുവായ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നത് അവസാനിപ്പിക്കേണ്ടി വന്നു. എ.ടി.എമ്മുകളിലും ആവശ്യത്തിനു നൂറിന്റെ നോട്ടുകള്‍ നിറയ്ക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."