HOME
DETAILS
MAL
നോട്ട് പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് കെജ്രിവാള്; ഉടന്‍ പിന്‍വലിക്കണമെന്നും ആവശ്യം
backup
November 12 2016 | 05:11 AM
ന്യൂഡല്‍ഹി: 1000, 500 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നടപടി എത്രയും വേഗം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോദി ഇക്കാര്യം പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബി.ജെ.പിക്ക് ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും അവരുടെ പണം രഹസ്യമാക്കി വച്ചെന്നും അദ്ദേഹം പറഞ്ഞു.
മോദി ചൊവ്വാഴ്ച നാടകീയമായി പ്രഖ്യാപിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പേ 2,000 രൂപയുടെ നോട്ടുകെട്ടുകളുമായി പഞ്ചാബിലെ ബി.ജെ.പി നേതാവ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും കെജ്രിവാള് പറഞ്ഞു.
എല്ലാ കാര്യങ്ങളും താറുമാറായി കിടക്കുകയാണ്. ഈ സമ്പ്രദായത്തില്‍ കള്ളപ്പണമൊന്നും തിരിച്ചുവരില്ല. കള്ളപ്പണം വീണ്ടും വിതരണം ചെയ്യപ്പെടും, കൈകള്‍ മാറുമെന്നു മാത്രം- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."