യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ പിടികൂടി
പെരുമ്പാവൂര്‍: യുവതിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. വളയന്‍ചിറങ്ങര തട്ടായത്തുമാലി വീട്ടില്‍ ചന്തു എന്നു വിളിക്കുന്ന രജ്ഞിത്താണ് (20) പിടിയിലായത്. കോടനാട് ഭാഗത്തുള്ള പെണ്‍കുട്ടി കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സീനിയറായി പഠിച്ചിരുന്ന രജ്ഞിത്ത് യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിക്കുകയായിരുന്നു.
യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞ പ്രതി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഭര്‍ത്താവിനെ കാണിച്ച് കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമം നടത്തി. ഇത് സംബന്ധിച്ചുള്ള കേസില്‍ ഒളിവില്‍ പോയ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
റൂറല്‍ എസ്.പി ഉണ്ണിരാജയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി കെ.സുദര്‍ശനന്റെ നേതൃത്വത്തില്‍ സി.ഐ. ബൈജു പൗലോസിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാനമായ കൂടുതല്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടൊ എന്നുള്ളത് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."