HOME
DETAILS

കിഴക്കിന്റെ വെനീസിന് ഇനി കലാവസന്തത്തിന്റെ മൂന്ന് പകലിരവുകള്‍

  
backup
November 12 2016 | 06:11 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%86%e0%b4%a8%e0%b5%80%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf


ആലപ്പുഴ: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ സര്‍ഗ കലാവസന്തത്തിന് ഇന്ന് തിരിതെളിയും.19 ാം സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം ഇന്ന് മുതല്‍  14 വരെ  ആലപ്പുഴയില്‍ നടക്കും. 48 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും 250 ഓളം ജനറല്‍ സ്‌കൂളില്‍ നിന്നുമായി 2500 ഓളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും.
വിഷ്വലി ഇംപയേര്‍ഡ്, ഹിയറിങ് ഇംപയേര്‍ഡ്, മെന്റലി ചലഞ്ച്‌സ് എന്നി വിഭാഗങ്ങളിലായി 90 ഇനങ്ങളില്‍  മല്‍സരം നടക്കും. ഇന്ന്് രാവിലെ പ്രധാനവേദിയായ ആലപ്പുഴ ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ വിദ്യാഭ്യാസ മന്ത്രി  സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷതവഹിക്കും. കെ സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ഇതിനകം 1668 വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ നാലാം തീയ്യതി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചിരുന്നു.
കേരള സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പ്രകടനത്തോട് കിടപിടിക്കുന്ന തരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടെന്നത് തന്നെയാണ് കഴിഞ്ഞകാല പ്രകടനങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ചെയര്‍മാനായുള്ള സ്വാഗതസംഘവും മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു 13 ന് സബ്കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.
മല്‍സരത്തില്‍ പങ്കെടുത്തു എ,ബി,സി ഗ്രേഡ് നേടുന്ന മല്‍സരാര്‍ഥികള്‍ക്ക് പൊതുപരീക്ഷയില്‍ 30, 24, 18 എന്നി രീതിയില്‍ ഗ്രേഡ് മാര്‍ക്കും  1, 2, 3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 2000, 1600, 1200 എന്നി നിരക്കുകളില്‍ പ്രൈസ് മണിയും നല്‍കും.
മല്‍സരത്തില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടുന്ന 6 വിഭാഗത്തിനു 27.5 പവന്‍ സ്വര്‍ണക്കപ്പും എച്ചഐ, എംസി വിഭാഗത്തിനു ഓവറോള്‍ ട്രോഫിയും നല്‍കിവരുന്നുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് മേല്‍നോട്ടച്ചുമതല.
12 ന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുകയും രാവിലെ ഒമ്പതിന്് ആലപ്പുഴയുടെ സാംസ്‌കാരിക പൈതൃകം നിറഞ്ഞുനില്‍ക്കുന്ന ഘോഷയാത്ര വാദ്യമേളങ്ങളോടെ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നിന്നാരംഭിച്ചു പ്രധാന വേദിയായ ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ സമാപിക്കും. മേളയുടെ സമാപനസമ്മേളനം 14ന് നടക്കും. വൈകീട്ട് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  a month ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  a month ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  a month ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  a month ago