ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നവീകരിച്ച പേ വാര്‍ഡ് ഉദ്ഘാടനം
ആലപ്പുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നവീകരിച്ച പേ വാര്‍ഡിന്റെയും യോഗാ ഹാളിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതുമണിക്ക് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പുമന്ത്രി ജി.സുധാകരന് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്മാന് തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ, ആരോഗ്യസ്റ്റാന്ഡിങ് കമ്മറ്റി ചെയര്മാന് കെ.റ്റി.മാത്യു, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന്മാരായ കെ.കെ.അശോകന്, കുമാരി കെ.സുമ, മണി വിശ്വനാഥന്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീചിത്ര, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.നൗഷാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ്.പ്രിയ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.ജയന്, ഡോ.പി.ജി.ഗീതാദേവി എന്നിവര്‍ പ്രസംഗിക്കും.
അപകട സാധ്യതയുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നു
ആലപ്പുഴ: ആലപ്പുഴ തുറമുഖ ഭൂമിയില്‍ നില്ക്കുന്നതും പ്രതികൂല കാലാവസ്ഥയില്‍ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുവീഴാന്‍ സാധ്യതയുള്ളതുമായ അരയാല്‍ , പേരാല്‍, കാറ്റാടി, പാല, ബദാം, ഉതി ഇനങ്ങളില്‍പ്പെട്ട ഏഴുമരങ്ങള് മുറിച്ച് നീക്കം ചെയ്യുന്നതിന് വ്യക്തികള്സ്ഥാപനങ്ങള് എന്നിവരില്‍ നിന്ന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 16ന് ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴയിലെ തുറമുഖ കാര്യാലയവുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04772253213.
ശിശുദിന റാലി 14ന്
ആലപ്പുഴ: ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന കുട്ടികളുടെ റാലി നവംബര്‍ 14ന് ഉച്ചയ്ക്ക് 2.30ന് എസ്.ഡി.വി. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. റ്റി.ഡി.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."