കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ഉപജാപക സംഘങ്ങള്‍ ആനുകൂല്യങ്ങള്‍ തട്ടുന്നു
തുറവൂര്‍: കേരളത്തിലെ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ഉപജാപക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം. പഞ്ചായത്ത്തലത്തിലുളള കൃഷി വികസന സമിതിയിലെ ചില അംഗങ്ങളും പ്രാദേശിക രാഷ്ട്രിയ പാര്‍ട്ടിക്കാരുടെ പ്രതിനിധികളും ചേര്‍ന്നാണ് തട്ടിപ്പുകള്‍ നടത്തി വരുന്നത്. കൃഷിയുമായി യാതൊരു ബന്ധവും ഇല്ലാത്തവര്‍ യഥാര്‍ത്ഥ കര്‍ഷകരെ അകറ്റി നിര്‍ത്തുകയാണെന്നും പറയുന്നു. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ വരെ ഇക്കൂട്ടര്‍ സമ്മര്‍ദ്ധവും സ്വാധീനവും ചെലത്തുന്നുണ്ട്.
കൃഷി ഭവനിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് കൃഷി വികസന പദ്ധതിയിലെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുന്നവര്‍ പരാതിയുമായി ചെന്നാല്‍ ഉപജാപക സംഘത്തിലെ അംഗങ്ങള്‍ ഭീഷണി മുഴക്കി ഭയപ്പെടുത്തുകയാണെന്ന് ജനങ്ങള്‍ പറയുന്നു.
കുടുംബശീ, ആശ, സി.ഡി.എസ് എന്നിവയിലെ ചില പ്രവര്‍ത്തകരും കൃഷിഭവനിലെ ഉപജാപക സംഘവുമായി കൈകോര്‍ത്ത് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്.
കൃഷിഭവനുകള്‍ മുഖേന ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതികളും പ്രവര്‍ത്തികളും അവ നടപ്പിലാക്കുന്നുണ്ടോയെന്ന് കൃഷി അസിസ്റ്റന്റുമാര്‍ ഫീല്‍ഡില്‍ പോയി ബോധ്യപ്പെടണമെന്നാവശ്യവും പ്രസക്തമാണ്. കുടുംബശ്രീ, അയല്‍കൂട്ടം മുഖേന നടത്തുന്ന പല കൃഷി പദ്ധതികളും ലക്ഷ്യം കൈ വരിക്കുന്നുണ്ടോയെന്നും സംശയമാണ്. രാഷ്ട്രിയ ഇടപെടലുകള്‍ മൂലം പരിശോധനകള്‍ നടക്കാറില്ലെന്നും ആക്ഷേപമുണ്ട്.
ഇനിയെങ്കിലും യഥാര്‍ത്ഥ കര്‍ഷകരിലേക്ക് കൃഷിഭവന്‍ ഉദ്യോഗസ്ഥന്മാര്‍ ഇറങ്ങി അവര്‍ക്ക് ആവശ്യമായ ശാസ്ത്രീയമാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നമ്മുടെ കാര്‍ഷിക മേഖലയെ അഭിവൃദ്ധിയിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. രാഷ്ട്രിയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."