HOME
DETAILS

ഭൂരിപക്ഷം എ.ടി.എമ്മുകളും അടഞ്ഞു തന്നെ; തുറന്നവ മണിക്കൂറിനകം അടഞ്ഞു

  
backup
November 12 2016 | 06:11 AM

%e0%b4%ad%e0%b5%82%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82

തൊടുപുഴ:  500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് എടിഎമ്മുകള്‍  തുറന്നു പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം പാലിക്കപെട്ടില്ല. പണത്തിനു വേണ്ടി ജനങ്ങളുടെ ഓട്ടം ഇന്നലെയും തുടര്‍ന്നു. എല്ലാ വഴികളും ബാങ്കുകളിലേയ്ക്ക് എന്നതായി ശനിയാഴ്ചത്തെയും അവസ്ഥ. നിത്യവൃത്തിക്കു പോലും പണമില്ലാതെ അലയുന്നവരുടെ രോഷം പലയിടത്തും അണപൊട്ടി.
തൊടുപുഴ നഗരത്തില്‍ പ്രധാനപ്പെട്ട എടിഎമ്മുകള്‍ ഇന്നലെ തുറന്നെങ്കിലും ജനം ഒഴുകിയെത്തിയതോടെ പണം പെട്ടെന്ന് തീര്‍ന്നു. മണിക്കൂറുകള്‍ ക്യൂ നിന്ന് ലഭിച്ചത് മാറിയെടുക്കാനായത് രണ്ടായിരം രൂപ മാത്രം. എടിഎം മുഖേന നൂറിന്റെയും അന്‍പതിന്റെയും നോട്ടുകളാണ് വിതരണം ചെയ്തത്.
ബാങ്കുകളില്‍ കാഷ് കൗണ്ടറിലൂടെ പണം മാറാനെത്തിയവര്‍ക്ക് കൂടുതലായും ലഭിച്ചത് പുതിയ രണ്ടായിരം രൂപയുടെ നോട്ടുകളാണ്. ചെറിയ തുകയുടെ നോട്ടുകള്‍ തീര്‍ന്നു പോയെന്ന കാരണം പറഞ്ഞാണ് ഭൂരിഭാഗം ബാങ്കുകളും രണ്ടായിരം രൂപാ നോട്ടുകള്‍ നല്‍കിയത്. നൂറു രൂപയുടെ നോട്ടുകള്‍ക്ക് വ്യാഴാഴ്ചയോടെ കടുത്ത ക്ഷാമമായി. തൊടുപുഴ എസ്ബിടി മെയിന്‍ ബ്രാഞ്ചില്‍ ഉച്ച കഴിഞ്ഞതോടെ നൂറു രൂപാ നോട്ടുകള്‍ തീര്‍ന്നു. ബാങ്കുകളില്‍ നിന്നും 10, 20, 50 എന്നിവയുടെ നോട്ടുകളുമായാണ് പലരും മടങ്ങിയത്.
ഉച്ചയ്ക്ക് മുന്‍പേ എസ്ബിഐ ഒഴികെയുള്ള മിക്ക എടിഎമ്മുകളിലും ഷട്ടര്‍ വീണു. ഇതോടെ എടിഎമ്മുകള്‍ക്ക് മുന്നിലെ ക്യൂ ബാങ്കുകള്‍ക്ക് അകത്തേയ്ക്ക് നീണ്ടു. നാട്ടിലേയ്ക്ക് പണം അയയ്ക്കാനെത്തിയ മറുനാടന്‍ തൊഴിലാളികളും പണം അടയ്ക്കാനാവാതെ നിരാശരായി. ബാങ്കുകള്‍ നേരിട്ട് പണം നിക്ഷേപിക്കുന്ന എടിഎമ്മുകളാണ് രാവിലെ മുതല്‍ തുറന്നത്. അതേസമയം ഏജന്‍സികള്‍ പണം നിറയ്ക്കുന്ന എടിഎമ്മുകളില്‍ പണം വൈകിയാണ് എത്തിച്ചത്.
ഇവിടെയും വൈകാതെ തന്നെ പണം തീരുന്നതാണ് കണ്ടത്. വൈകുന്നേരമായതോടെ ബാങ്കുകള്‍ക്ക് അകത്തെ തിരക്ക് ഒഴിവാക്കാനായി ചില ബാങ്ക് അധികൃതര്‍ എടിഎമ്മുകളില്‍ പണം നിറച്ചു. ട്രഷറികളിലും കാര്യമായ ഇടപാടുകള്‍ നടന്നില്ല. ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ് തൊടുപുഴ സബ്ട്രഷറിയിലൂടെ ഇടപാടുകാര്‍ക്ക് വിതരണം ചെയ്തത്. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരടക്കം ശമ്പളം മാറിയെടുക്കാന്‍ കഴിയാതെ അലയുകയാണ്.
സാമ്പത്തിക ക്രയവിക്രയം നടക്കാത്തതുമൂലം ജില്ലയിലെ മാര്‍ക്കറ്റുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും മൂകാവസ്ഥ  തളം കെട്ടിനില്‍ക്കുന്നു. ലക്ഷങ്ങളുടെ കച്ചവടം നടക്കേണ്ട  തൊടുപുഴ, അടിമാലി, കട്ടപ്പന, നെടുങ്കണ്ടണ്ടം, മൂന്നാര്‍, കുമളി, ചെറുതോണി, രാജാക്കാട് മാര്‍ക്കറ്റുകള്‍ മൂന്നു ദിവസമായി മെല്ലെപോക്കിലാണ്.
കൊടുക്കല്‍ വാങ്ങല്‍ തുര്‍ത്തും നിശ്ചലമായ സ്ഥിതിയിലാണ് പൊതു കമ്പോളങ്ങള്‍. കച്ചവടക്കാരും കടുത്ത നിരാശയിലായി. ശെകവശം പണമുണ്ടായിട്ടും സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ജനങ്ങളും 500, 1000 നോട്ടുകള്‍ സ്വീകരിക്കാര്‍ പറ്റാത്ത സാഹചര്യത്തില്‍ വ്യാപാരികളും വിഷമിക്കുന്നു. ഈ പ്രതിസന്ധി കുറെ ദിവസം തുടരാനാണ് സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago