ആരോപണ വിധേയരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം: എന്‍.ജി.ഒ അസോസിയേഷന്
തൊടുപുഴ: താലൂക്ക് ഓഫീസില്‍ വനിതാ ജീവനക്കാരെ അപമാനിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് കേരള എന്‍ ജി ഒ അസോസിയേഷന് ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തില്‍ പരാതി പറഞ്ഞ ജീവനക്കാരെ ഭരണാനുകൂല സംഘടനയിലെ ഒരു ഉന്നതന് ഭീഷണിപ്പെടുത്തി ജീവനക്കാരെ പരാതിയില്‍ നിന്നും പിന്തിരിയാന് പ്രേരിപ്പിക്കുകയായിരുന്നു. താലൂക്ക് ഓഫീസില്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലായെന്ന് പത്രക്കുറിപ്പിറക്കിയവര്ക്ക് എ ഡി എമ്മിന്റെ അന്വേഷണത്തെപ്പറ്റി ഒന്നും പറയാനില്ല. ജോലി സ്ഥലത്ത് വനിതാ ജീവനക്കാര്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍ക്കെതിരെ കലക്ടര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി കെ എ മാത്യു ഉദ്ഘാടനം ചെയ്തു. റോയി ജോര്‍ജ്, കെ പി വിനോദ്, എം ഉദയസൂര്യന്, പി എം ഫ്രാന്‍സിസ്, ഷാജി ദേവസ്യ, രാജേഷ് ബേബി, ഷിഹാബ് പരീത്, സി എസ് ഷെമീര്‍, സി എം രാധാകൃഷ്ണന്, ലില്ലി മാത്യു, സോളിക്കുട്ടി ജോസഫ്, പി കെ യൂനസ്, ബിജു തോമസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."