'മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചത് '
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു തന്നെ മാറ്റുമെന്ന വാര്‍ത്തകള്‍ ആനന്ദിബെന്‍ പട്ടേല്‍ നിഷേധിച്ചു. ഇന്‍ഡോറില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അവര്‍ ഇക്കാര്യം നിഷേധിച്ചത്. സംസ്ഥാനത്തെ വരള്‍ച്ചയടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഇതു മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നു ആനന്ദിബെന്‍ ആരോപിച്ചു. സംസ്ഥാനത്ത് പട്ടേല്‍ സമുദായാംഗങ്ങളുടെ പ്രതിഷേധം അരങ്ങേറുന്നില്ലെന്നും പ്രതിഷേധങ്ങള്‍ പൂര്‍ണമായും അവസാനിച്ചതായും അവര്‍ വ്യക്തമാക്കി.
ഒരു വര്‍ഷത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഗുജറാത്ത് ബി.ജെ.പിയിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ആനന്ദിബെനിനെ മാറ്റിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."