HOME
DETAILS

ശുദ്ധരക്തവാദമെന്ന അതിതീവ്രവാദം

  
backup
November 12 2016 | 19:11 PM

%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b5%e0%b4%be%e0%b4%a6%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%80

ക്‌നാനായ സമൂഹത്തില്‍ അന്യസഭകളില്‍നിന്നു വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചു സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ അതൊരു അതിഭീകരമായ മാനുഷികപ്രശ്‌നമാണെന്ന ധാരണയുണ്ടായിരുന്നില്ല. മിക്ക മതവിഭാഗത്തിലുംപെട്ടവര്‍ തങ്ങളിലൊരാള്‍ അന്യമതത്തില്‍നിന്നു വിവാഹം കഴിച്ചാല്‍ എതിരായി പ്രതികരിക്കാറുണ്ട്.
വിവാഹം കഴിക്കുന്ന അന്യമതക്കാരിയോ അന്യണ്ടമതക്കാരനോ തങ്ങളുടെ മതത്തിലേയ്ക്കു മാറാന്‍ തയാറായാല്‍ എതിര്‍പ്പില്ലാതാകുമെന്നു മാത്രമല്ല ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയാറാവുകയും ചെയ്യും. പുതുതായി തങ്ങളുടെ മതമോ ആശയമോ സ്വീകരിക്കുന്നവരോടു കൂടുതല്‍ പ്രിയം പ്രകടിപ്പിക്കുകയും ചെയ്യും. തങ്ങളുടെ മതത്തിലേയ്ക്കു വരാന്‍ തയാറാകുന്നില്ലെങ്കിലേ അവരുടെ എതിര്‍പ്പു നിലനില്‍ക്കാറുള്ളു.
വിഭിന്നജാതികളിലും മതങ്ങളിലും പെട്ടവര്‍ വിവാഹം കഴിക്കുന്നത് കേരളത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലോകത്തെവിടെയും ഓരോ മതവും വളര്‍ന്നതു തന്നെ അന്യമതക്കാര്‍ പുതിയ മതത്തിലേയ്ക്കു മതംമാറിയതുകൊണ്ടോ അന്യമതത്തില്‍പ്പെട്ട യുവതികളെയോ യുവാക്കളെയോ വിവാഹം കഴിച്ചു സ്വമതത്തിലേയ്ക്കു മാറ്റിയതുകൊണ്ടോ ആണ്.
കേരളത്തില്‍ ക്രിസ്തുമതവും ഇസ്‌ലാമും മാത്രമല്ല, ജൈനമതവും ബുദ്ധമതവും ഇന്നു ഹിന്ദുമതമെന്ന പേരില്‍ അറിയപ്പെടുന്ന വൈദികമതവും പ്രചരിച്ചത് ഈ രീതിയിലാണ്. ഇതിനിടയില്‍ ശുദ്ധരക്തവാദവുമായി ആരും രംഗത്തുവന്നിരുന്നില്ല. ഇടക്കാലത്ത്, സമുദായ ശുദ്ധി നിലനിര്‍ത്താന്‍ മൂത്തആണ്‍സന്തതിക്കു മാത്രം വേളിയെന്ന സമ്പ്രദായം നടപ്പാക്കിയതു നമ്പൂതിരിമാരായിരുന്നു.
അവരുടെ ആ 'ശുദ്ധരക്തവാദ'ത്തിന്റെ തിക്താനുഭവം ഏല്‍ക്കേണ്ടിവന്നത് വിഷയസുഖത്തിനുമാത്രമായി അവര്‍ 'സംബന്ധ'മെന്ന ഓമനപ്പേരില്‍ തങ്ങളില്‍താഴ്ന്ന സവര്‍ണസ്ത്രീകളെ പ്രാപിച്ചപ്പോഴുണ്ടായ മക്കള്‍ക്കാണ്. സ്വന്തം ജനയിതാവിനെ പിതാവെന്നു വിളിക്കാനോ അദ്ദേഹത്തിന്റെ സ്‌നേഹമോ സമ്പത്തോ അനുഭവിക്കാനോ കഴിയാത്ത ഗതികെട്ടവരായിരുന്നു സംബന്ധത്തിലെ മക്കള്‍.
അതൊക്കെ ഇന്നു ചരിത്രത്തിന്റെ ഏടുകളിലേയ്ക്കു മറഞ്ഞുവെന്നു വയ്ക്കാം. എന്നാല്‍, ലോകം ഇത്രയേറെ പുരോഗമിച്ച ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഈ കേരളത്തില്‍ അതിഭീകരമായ 'ശുദ്ധരക്തവാദ'വും അതുമൂലമുള്ള പീഡനങ്ങളും നടക്കുന്നുണ്ടെന്നത് ആരുടെയും മനഃസാക്ഷിയെ ഞെട്ടിക്കേണ്ടതാണ്. കോട്ടയത്തു ക്‌നാനായ സംരക്ഷണസമിതി നടത്തിയ സെമിനാറില്‍ പങ്കെടുത്തപ്പോഴാണ്  കേരളത്തിലെ മിക്കവരും ശ്രദ്ധിച്ചിട്ടില്ലാത്ത ശുദ്ധരക്ത തീവ്രവാദത്തിന്റെ ഭീകരത അറിയാനായത്. ഐ.എം.എ ഹാളില്‍ തടിച്ചുകൂടിയവര്‍ക്കെല്ലാം വിതുമ്പലോടെ പറയാനുണ്ടായിരുന്നത് തങ്ങളും കുടുംബവും അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചായിരുന്നു.
ക്‌നാനായ സമുദായത്തിലുള്ളവര്‍ അന്യണ്ടമതങ്ങളില്‍പ്പെട്ടവരെ വിവാഹം കഴിക്കരുതെന്നു മാത്രമല്ല ക്രിസ്ത്യാ
നിണ്ടകളില്‍പ്പെട്ട മറ്റു വിഭാഗത്തില്‍പ്പെട്ടവരെയും വിവാഹം കഴിക്കാന്‍ പാടില്ലെന്നതാണു വിധി. അങ്ങനെ ചെയ്താല്‍ സഭയില്‍നിന്നു ഭ്രഷ്ടു കല്‍പ്പിക്കും. അങ്ങനെ വിവാഹം കഴിച്ചയാളുമായി ആ കുടുംബത്തിലെ മറ്റാര്‍ക്കും ഒരു തരത്തിലുള്ള ബന്ധവും പാടില്ല. കുടുംബത്തിലെ വിവാഹം, മരണം പോലുള്ള ചടങ്ങുകളില്‍ അയാളെ പങ്കെടുപ്പിക്കാന്‍
പാണ്ടടില്ല. അയാള്‍ സമുദായത്തിനു പുറത്താണ്. അങ്ങനെ ഭ്രഷ്ടു കല്‍പ്പിക്കാന്‍ കുടുംബക്കാര്‍ തയാറായില്ലെങ്കില്‍ അവരും സമുദായത്തിനു പുറത്താകും.
ക്രിസ്ത്യാനികളിലെത്തന്നെ മറ്റു വിഭാഗക്കാരുമായുള്ള വിവാഹബന്ധത്തിലൂടെ തങ്ങളുടെ ശുദ്ധരക്തത്തിനു അശുദ്ധി സംഭവിക്കുമെന്നതാണ് ക്‌നാനായക്കാരുടെ വാദം. ക്രിസ്തുവര്‍ഷം 345 ല്‍ ക്‌നായി തോമായോടൊപ്പം പേര്‍ഷ്യയിലെ കാനായില്‍നിന്നു കേരളത്തിലെത്തിയവരുടെ പിന്മുറക്കാരാണു തങ്ങളെന്നാണു ക്‌നാനായക്കാരുടെ അവകാശവാദം. അതായത്, പേര്‍ഷ്യയില്‍നിന്നു വന്നവരുടെ ശരീരത്തില്‍ ഓടിയ കലര്‍പ്പില്ലാത്ത രക്തമാണു തങ്ങളുടെ സിരകളില്‍ ഓടുന്നതെന്ന്. ആ രക്തശുദ്ധി നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് അവര്‍ അന്യവിഭാഗ വിവാഹം നിരോധിച്ചിരിക്കുന്നത്. ക്‌നാനായക്കാരില്‍ പോപ്പിനെ അംഗീകരിക്കുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍, അവരും പോപ്പിനെ അംഗീകരിക്കുന്ന മറ്റു സഭാ വിഭാഗക്കാരില്‍നിന്നു വിവാഹം കഴിക്കില്ല.
ക്‌നാനായ സഭാവിശ്വാസികള്‍ എണ്ണത്തില്‍ വളരെ കുറവാണ്. സഭയ്ക്കുള്ളില്‍ത്തന്നെയുള്ള വിവാഹനിര്‍ബന്ധം വളരെയടുത്ത രക്തബന്ധത്തിലുള്ള വിവാഹത്തിനു വഴിവയ്ക്കും. യോജിച്ച വധുവിനെയോ വരനെയോ കിട്ടാത്തതിന്റെ പേരില്‍ മറ്റു സഭകളില്‍നിന്നു വിവാഹം കഴിച്ചാല്‍ ആജീവനാന്ത വിലക്കായി. ഈ കാരണത്താല്‍, പ്രിയപ്പെട്ട എത്രയോ മക്കളെ ഹൃദയത്തില്‍നിന്നും പറിച്ചെറിയേണ്ട ഗതികേട് എത്രയോ മാതാപിതാക്കന്മാര്‍ക്കുണ്ടായി.
ഇതു ക്രിസ്തുമത തത്വങ്ങള്‍ക്കും മാനുഷികതയ്ക്കും യോജിക്കുന്നതാണോ എന്നതാണു പൊതുണ്ടസമൂണ്ടഹത്തിന്റെ മുന്നിലുള്ള വിഷയം. യേശു അക്കാലത്ത് അറിയപ്പെട്ടത് മരാശാരിയുടെ മകനെന്നാണ്. ജാതിയിണ്ടല്‍ ശ്രേഷ്ഠനല്ലായിരുന്നെന്നു ചുരുക്കം. പത്രോസും ആന്ത്രയോസുമുള്‍പ്പെടെ യേശുവിന്റെ ആദ്യത്തെ നാലു ശിഷ്യന്മാരും മീന്‍പിടുത്തക്കാരായിരുന്നു. വലനെയ്യുന്നിടത്തുനിന്നും മറ്റുമാണ് അവരെ യേശു ഒപ്പംകൂട്ടുന്നത്. ഇതില്‍ പത്രോസിനെപ്പോലുള്ളൊരാളുടെ അടിയുറച്ച വിശ്വാസത്തിന്റെ പാറയിലാണ് യേശു ക്രിസ്തീണ്ടയസമുദായം പടുത്തുയര്‍ത്തുന്നത്. ചുങ്കക്കാര്‍ക്കും കുഷ്ഠരോഗികള്‍ക്കും വേശ്യകള്‍ക്കുമൊപ്പം കഴിയുന്നവന്‍ എന്നായിരുന്നു യേശുവിനെതിരേ അക്കാലത്ത് എതിരാണ്ടളികള്‍ ഉയര്‍ത്തിയ ആരോപണം. ഇവിടെ എവിടെയാണ് ജാത്യാഭിമാനവും ശുദ്ധരക്തവാദവുമുള്ളത്.
യേശുവും മുഹമ്മദ് നബിയും ബുദ്ധനുമെല്ലാം മതപ്രബോധനം നടത്തിയതും ശിഷ്യന്മാരെ അതിനാണ്ടണ്ടയി നിയോഗിച്ചതും ശുദ്ധരക്തം നോക്കിയായിരുന്നില്ല. അതിനാല്‍, തനിമാവാദം തികച്ചും മതവിരുദ്ധവും മനുണ്ടഷ്യത്വവിരുദ്ധവുമാണ്. എല്ലാവരെയും ഒരേപോലെ ഉള്‍ക്കൊള്ളാനും സദാചാരത്തിന്റെ പാതയിലേയ്ക്കു നയിക്കാനുമാണ്  മതങ്ങള്‍ പഠിപ്പിക്കുന്നത്. ഹിറ്റലര്‍ എന്ന ഏകാധിപതി നടപ്പാക്കാന്‍ ശ്രമിച്ച ഫാസിസ്റ്റ് രീതിയാണത്. അതുകൊണ്ടുതന്നെ ശുദ്ധരക്തവാദം മനുഷ്യസ്‌നേഹികളെല്ലാം എതിര്‍ക്കേണ്ട ഒന്നാണ്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago