HOME
DETAILS

പാണക്കാട് തങ്ങള്‍ക്കെതിരേ കാന്തപുരം; തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി

  
backup
November 12 2016 | 20:11 PM

%e0%b4%aa%e0%b4%be%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf


കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ കാന്തപുരത്തിനെതിരേ ആഞ്ഞടിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ കാന്തപുരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പാണക്കാട് കുടുംബത്തിലെ മറ്റ് തങ്ങന്മാര്‍ക്കുമെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ ആരെയും തോല്‍പിക്കാന്‍ പറഞ്ഞിട്ടില്ലെന്നും അത് തങ്ങളുടെ നിലപാടല്ലെന്നുമാണ് കാന്തപുരം മണ്ണാര്‍കാട് നടന്ന യോഗത്തില്‍ പറഞ്ഞത്. അഡ്വ. എന്‍.
ശംസുദ്ദീനെ ജയിപ്പിക്കരുതെന്ന് കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ച് പ്രഖ്യാപിച്ച കാര്യവും അദ്ദേഹം യോഗത്തില്‍ നിഷേധിച്ചു. പാണക്കാട് തങ്ങളെ വിമര്‍ശിച്ച പശ്ചാതലത്തില്‍ കാന്തപുരത്തിനെതിരേ ശക്തമായ ഭാഷയിലാണ് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചത്.
ശരീഅത്ത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിന്നും കാന്തപുരം വിട്ടു നിന്നതിനെ സൂചിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം.
 'എല്ലാ സംഘടനകളും യോഗത്തില്‍ പങ്കെടുത്തിരുന്നെങ്കിലും കെ.പി.എ മജീദ് ക്ഷണിച്ചിട്ടില്ല എന്നാണ് പരാതിയായി കേള്‍ക്കുന്നത്. ക്ഷണിച്ചാല്‍ തന്നെ മാറി നില്‍ക്കുമെന്ന് പല തവണ തെളിയിച്ചവരാണവര്‍.
രാജ്യം അപകടപ്പെടുമ്പോള്‍ കല്യാണത്തിന് ക്ഷണിക്കുന്നത് പോലെ വിളിക്കില്ല, ഫോണ്‍ വിളിച്ച് വിവരം പറഞ്ഞാല്‍ ആ സമയത്ത് തന്നെ ഒരുമിച്ച് കൂടണം.'അതൊന്നുമല്ല, അത് വേറൊരു സൂക്കേടാണ്. ആ സൂക്കേട് തലയുള്ള കാലം ജലദോശം മാറില്ലെന്ന് പറഞ്ഞതുപോലെയാണ് ' കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു നിറവും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മറ്റൊരു നിറവുമാണിവര്‍ക്ക്. മുസ്‌ലിം ലീഗിനെ വെല്ലുവിളിക്കാന്‍ അത്ര എളുപ്പമല്ല എന്ന് മണ്ണാര്‍ക്കാട് എം.എല്‍.എയിലൂടെ തെളിഞ്ഞിട്ടുണ്ട്.
അനാവശ്യമായി ലീഗിനെ വെല്ലുവിളിക്കുന്നത് കാണുമ്പോള്‍ ചിലപ്പൊ വെല്ലുവിളിച്ച് കിട്ടിയാല്‍ എന്ന് വരെ തോന്നിപ്പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ന്യൂനപക്ഷങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കണം എന്ന ലക്ഷ്യത്തിലാണ് ഇത്തരം വിഭാഗങ്ങള്‍ മുന്നോട്ടുപോവുന്നത്. ഏത് മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരൊക്കെ പോവുന്നതെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ മലപ്പുറത്ത് സമസ്ത സംഘടിപ്പിച്ച ശരീഅത്ത് സമ്മേളനത്തില്‍ വച്ചും മുസ്‌ലിം ഐക്യത്തിന് തരങ്കം വയ്ക്കുന്ന കാന്തപുരത്തിന്റെ നിലപാടിനെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചിരുന്നു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  2 months ago
No Image

മന്ത്രിയാവണമെന്നില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം; തോമസ് കെ തോമസ് 

Kerala
  •  2 months ago
No Image

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍; അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മകന്‍ ഷാഹിന്‍

Kerala
  •  2 months ago
No Image

ജിദ്ദ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടുത്തം, കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടം

Saudi-arabia
  •  2 months ago
No Image

ഒരു ഫോണ്‍കോളില്‍ എല്‍.ഡി.എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി.വി അന്‍വര്‍

Kerala
  •  2 months ago