ആശയപ്രചാരണത്തിന് വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തരുത്: എസ്.കെ.എം. ഇ.എ
കോഴിക്കോട്: സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ മേഖലയില്‍ ആശയപ്രചാരണം നടത്താനനുവദിക്കരുതെന്നു കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അഫ്ളലുല്‍ ഉലമാ സിലബസില്‍ മുസ്ലിം സമുദായത്തിലെ ബഹുഭൂരിഭാഗം വരുന്ന സുന്നി വിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തുന്നവിധത്തില്‍ കടന്നുകൂടിയത് ആശങ്കാപരമാണ്. മേലില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍ അധ്യക്ഷനായി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട എസ്.കെ.എം.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ആബിദ് ഹുസൈന് തങ്ങള്‍ക്കു സ്വീകരണം നല്കി.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉപഹാരം സമര്‍പ്പിച്ചു. കെ. ഉമര്‍ ഫൈസി, എം.എ ചേളാരി, ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, ഷാഹുല്‍ ഹമീദ് മേല്‍മുറി, എം. സുബൈര്‍, സലീം എടക്കര, കണ്ണിയന്‍ മുഹമ്മദലി, സി. ഷുക്കൂര്‍ മാസ്റ്റര്‍, വി.പി മുഹമ്മദ് കുട്ടി, കെ. മുഹമ്മദ് കുട്ടി, സിറാജുദ്ദീന് കാസര്‍കോട്, എന്‍. അബ്ദുല്ല, എ.കെ മുഹമ്മദ് കുട്ടി, കെ.സി ഹബീബ് തങ്ങള്‍, അഡ്വ. പി.പി ആരിഫ്, അയ്യൂബ് കൂളിമാട്, കെ. മുഹമ്മദ് കോയ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ സ്വാഗതവും പി.ടി മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."