ഐ.എസ്.ആര്‍.ഒയില്‍ സയന്റിസ്റ്റ്, എന്‍ജിനിയര്‍
ഐ.എസ്.ആര്‍.ഒ സെന്‍ട്രലൈസ്ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ സയന്റിസ്റ്റ്, എന്‍ജിനിയര്‍ എസ്.സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 375 ഒഴിവുകളാണുള്ളത്. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. ഈ ഒഴിവുകളിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കാനുള്ള യോഗ്യത:
കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെ ഒന്നാം ക്ലാസ് ബി.ഇ അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ തത്തുല്യം 2015-16ല്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി:
35 വയസ്. 2016 മെയ് 25 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. വിമുക്തഭടന്‍മാര്‍ക്കും വികലാംഗര്‍ക്കും ഉയര്‍ന്ന ്പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം: 15,600-39,100
ഗ്രേഡ്‌പേ: 5,400 രൂപ
തെരഞ്ഞെടുപ്പ് രീതി: എഴുത്തു പരീക്ഷ, ശേഷം ഇന്റര്‍വ്യൂ
എഴുത്തു പരീക്ഷ ജൂലൈ മൂന്നിനു നടക്കും.
അപേക്ഷിക്കേണ്ട വിധമുള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് www.isro.gov.in s വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മെയ് 25
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."