ദിവസം നീട്ടിയിട്ടും നോട്ട് സ്വീകരിക്കുന്നില്ല; കെ.എസ്.ആര്.ടി.സി യാത്രക്കാര്‍ വലഞ്ഞു
തിരുവനന്തപുരം: മൂന്നു ദിവസം കൂടി അസാധുവായ നോട്ടുകള്‍ സ്വീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളി കെ.എസ്.ആര്.ടി.സി. ഇന്നലെ രാവിലെ മുതല്‍ അസാധുവായ നോട്ടുകള്‍ ഇനി സ്വീകരിക്കേണ്ടതില്ലെന്ന് കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിക്കാത്തതുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ ഇളവ് നീട്ടിയപ്പോഴേക്കും കെ.എസ്.ആര്.ടി.സി ചീഫ് ഓഫീസിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞെന്നുമാണ് അധികൃതര്‍ പറയുന്നത്.
ദീര്‍ഘദൂര ബസുകളിലെ കണ്ടക്ടര്‍മാരുടെ കൈവശമുള്ള അസാധുവായ നോട്ടുകള്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ ഏറ്റവും അടുത്ത ഡിപ്പോകളിലെ ക്യാഷ് കൗണ്ടറില്‍ അടച്ചു.പഴയ നോട്ടുകള്‍ സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്ന് വലഞ്ഞത് ദീര്‍ഘദൂര യാത്രക്കാരാണ്.
പലരും യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അതിനിടെ ചില കെ.എസ്.ആര്.ടി.സി ബസുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."