നോട്ടുകള്‍ പിന്‍വലിക്കും മുന്‍പുള്ള ബാങ്ക് ഇടപാടുകള്‍ പരിശോധിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് തൊട്ടുമുന്‍പു നടന്ന ബാങ്ക് ഇടപാടുകള്‍ പരിശോധിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. വന്‍ ഇടപാടുകള്‍ നടന്നെങ്കില്‍ അവ അന്വേഷണ വിധേയമാക്കണം. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണത്തിനെതിരെയുള്ള ഏതു നടപടിയും സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം മുന്‍കരുതല്‍ എടുക്കാതെയുള്ള നോട്ട് പിന്‍വലിക്കലിനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രത്യാഘാതങ്ങള്‍ പഠിക്കാതെയാണ് മോദി സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചത്.നാടകീയ പ്രഖ്യാപനം നടത്തി ജനങ്ങളെ ദുരിതത്തിലാക്കിയത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്.മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം അഞ്ഞൂറിന്റെ 36 ശതമാനം നോട്ടുകള്‍ അധികമായി അടിച്ചു. ആയിരം രൂപയുടെ മൊത്തം മൂല്യത്തിന്റെ 33 ശതമാനം നോട്ടുകളാണ് പുതിയതായി അടിച്ചിറക്കിയത്. ഇത്തരത്തില്‍ പുതിയ നോട്ടുകള്‍ അടിച്ചിറക്കിയ സര്‍ക്കാര്‍ നാടകീയമായി നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ദുരിതത്തിലായത് സാധാരണക്കാരാണ്. നോട്ടുകള്‍ പിന്‍വലിച്ചതോടെ ആരോഗ്യം, ഭക്ഷണം എന്നീ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടുകളുടെ ലഭ്യത കുറവ് മൂലം ഇന്ന് ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധി,റേഷന്‍ കടകളില്‍ എത്തുന്നവര്‍ക്കു ചില്ലറയില്ലെന്ന പേരില്‍ ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കപ്പെടുന്ന അവസ്ഥ എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."