HOME
DETAILS
MAL
കറന്‍സി മാറ്റം: ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന്
backup
November 12 2016 | 20:11 PM
പാലക്കാട്: 500, 1000 രൂപകള്‍ പിന്‍വലിച്ചതുമൂലമുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റിസര്‍വ് ബാങ്കും അടിയന്തിര പരിഹാരം കാണണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും പ്രഖ്യാപിച്ച പ്രകാരമുള്ള 500, 100, 50 രൂപകളുടെ നോട്ടുകള്‍ കൂടുതലായി ഇറക്കാനുള്ള തീരുമാനം അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം കേരളത്തിലെ വ്യാപാരമേഖല ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.കെ ഹെന്‍ട്രി, സംസ്ഥാന കൗണ്‍സിലര്‍ ഹസന് മുഹമ്മദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."