കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി പരിഷ്ക്കാരം ജനജീവിതം സ്തംഭിപ്പിച്ചു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് സംസ്ഥാനത്തെ ജനജീവിതം സ്തംഭനാവസ്ഥയിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇത്ര വലിയ മാറ്റം നടപ്പാക്കുമ്പോള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ എടുത്തില്ലെന്നത് വീഴ്ചയാണ്. പ്രധാനമന്ത്രി ആവേശപൂര്‍വ്വം പ്രസംഗിച്ചതു കൊണ്ടായില്ല.കാര്യക്ഷമമായി പരിവര്‍ത്തനം നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി വേണമായിരുന്നു. നോട്ട് പിന്‍വലിച്ച് നാലാം ദിവസമായിട്ടും ആവശ്യത്തിന് പകരം നോട്ടുകളെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.ചില്ലറ നോട്ടുകള്‍ കിട്ടാനില്ലാതെ ആളുകള്‍ പരക്കംപായുന്ന അവസ്ഥയാണ്.
പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് സംസ്ഥാനം എത്തിപ്പെടും. സംസ്ഥാനത്ത് അടിയന്തിരമായി നൂറിന്റെയും കുറഞ്ഞ മൂല്യമുള്ള മറ്റു നോട്ടുകളും എത്തിച്ചില്ലെങ്കില്‍ സ്ഥിതി കൈവിട്ടു പോവുന്ന അവസ്ഥയിലെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."