ഷൂട്ടിങ് അപകടം: സംവിധായകന് കീഴടങ്ങി
ബംഗളുരു: കന്നട സിനിമയായ മസ്തിഗുഡിയുടെ ചിത്രീകരണത്തിനിടെ തടാകത്തില്‍ നടന്മാര് മുങ്ങിമരിച്ച സംഭവത്തില്‍ സംവിധായകന് നാഗശേഖറും സ്റ്റണ്ട് മാസ്റ്റര്‍ രവിവര്‍മയും പൊലിസില്‍ കീഴടങ്ങി. മഗാദി റോഡ് പൊലിസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. ദുനിയാ വിജയ് നായകനായ മസ്തിഗുഡി സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കുന്നതിനിടെയാണ് നടന്മാരായ അനില്‍കുമാര്‍,രാഘവ് ഉദയ് എന്നിവര്‍ മുങ്ങി മരിച്ചത്. ഹെലികോപ്റ്ററില്‍ നിന്നും തടാകത്തിലേക്ക് ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. നായക നടനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടിരുന്നു.രാമനഗര ജില്ലയിലെ തിപ്പനഗൊണ്ടഹള്ളി തടാകത്തിനു മുകളിലാണ് ഷൂട്ടിങ് നടന്നത്. 72 മണിക്കൂറിനു ശേഷമാണ് നടന്മാരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. മുന്‍കരുതല്‍ എടുക്കാതെ ചിത്രീകരിച്ചതിന്റെ പേരില്‍ നിര്‍മാതാവിനും സംവിധായകനുമെതിരേ പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."