HOME
DETAILS
MAL
രണ്ടായിരത്തിന്റെ നോട്ടുകള്‍ പറന്നത് മൈസൂരുവില്‍നിന്ന്
backup
November 12 2016 | 20:11 PM
ബംഗളൂരു: രണ്ടായിരത്തിന്റെ പുതു നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറന്നത് മൈസൂരുവില്‍ നിന്ന്. ഒറ്റരാത്രി കൊണ്ട് നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ട് റദ്ദാക്കല്‍ പരിപാടിക്കു മുമ്പേ മൈസൂരു വിമാനത്താവളത്തിലെ ഒരേയൊരു റണ്‍വേയിലൂടെ പുത്തന്‍ നോട്ടുകള്‍ പറന്നിരുന്നു. ഇത് പരമ രഹസ്യമായി നിലകൊണ്ടു. മൈസൂരുവിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ ലിമിറ്റഡ് എന്ന റിസര്‍വ് ബാങ്ക് കമ്പനിയാണ് പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്തത്. വന്‍ സുരക്ഷയുള്ള ഈ ഫാക്ടറിയിലേക്ക് മാത്രമായി ഒരു റെയില്‍വേ ലൈനുണ്ട്. കഴിഞ്ഞ ആറ് മാസമായി പുതിയ 2000 രൂപ നോട്ടുകള്‍ ഇരുചെവിയറിയാതെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലെ റിസര്ബാങ്കുകളിലേക്ക് ഇവിടെ നിന്നും മൈസൂര്‍ വിമാനത്താവളം വഴി പോയി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നോട്ട് പ്രിന്റിങ് സംവിധാനമാണിവിടെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."