സര്‍ജിക്കല്‍ സ്ട്രൈക്ക് സ്വിസ് ബാങ്കില്‍ നടത്താന്‍ ഉദ്ധവ് താക്കറെയുടെ വെല്ലുവിളി
മുംബൈ: സര്‍ജിക്കല്‍ സ്ട്രൈക്ക് സ്വിസ് ബാങ്കില്‍ നടത്താന്‍ തയാറുണ്ടോയെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. 500, 1000 രൂപ നോട്ടുകള്‍ മുന്നൊരുക്കമില്ലാതെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യത്താകമാനം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചത്. ജനങ്ങള്‍ ഒരുപാട് വിശ്വസിച്ചാണ് താങ്കളെ അധികാരത്തിലേറ്റിയത്. എന്നാല്‍ അവരുടെ വിശ്വാസത്തെ താങ്കള്‍ തകര്‍ക്കുകയാണ് ചെയ്തത്. ഇത് ഒരു സര്‍ജിക്കല്‍ സ്ട്രൈക്കായി അവര്‍ താങ്കള്‍ക്ക് മടക്കി നല്‍കുമെന്നും ഉദ്ധവ് താക്കറെ ഓര്‍മിപ്പിച്ചു. വ്യാജ നോട്ടുകള്‍ തടയാനും കള്ളപണം കണ്ടെടുക്കുന്നതിനുമായാണാ താങ്കള്‍ ഇത്തരത്തിലൊരു നടപടിയെടുത്തതെങ്കിലും ഫലത്തില്‍ അത് ദുരിതത്തിലാക്കിയത് സാധാരണക്കാരായ ജനങ്ങളെയാണ്. ആവശ്യത്തിന് നോട്ടുകള്‍ എത്തിക്കാതെ ജനങ്ങളെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. താങ്കള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി സ്വിസ് ബാങ്കിലെ കള്ളപ്പണം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും ഉദ്ധവ് താക്കറെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."