ബാങ്ക് ജീവനക്കാര്‍ക്ക് കൂടുതല്‍ സമയം ജോലി ചെയ്യാനാവില്ല
കോയമ്പത്തൂര്‍: അസാധുവാക്കിയ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രാജ്യത്തെ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയതും ആഴ്ചയിലെ അവധി ദിവസങ്ങള്‍ നിഷേധിച്ചതും അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വെങ്കിടാചലം പ്രസ്താവിച്ചു. രാജ്യത്തെ ഒരു ശതമാനം കള്ളപണക്കാരെ നേരിടാന്‍ വേണ്ടി നിരപരാധികളായ 99 ശതമാനം ജനങ്ങളെ ക്രൂശിക്കുന്നത് ന്യായീകരിക്കാനാവില്ല. നോട്ടുകള്‍ റദ്ദാക്കിയത് കൊണ്ട് കള്ളപ്പണം തടയാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ അബദ്ധമാണ്. രാജ്യത്തെ 2.2 ലക്ഷം എ.ടി.എമ്മുകളില്‍ പത്തുശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ദീര്‍ഘവീക്ഷണമില്ലാത്ത ഈ നടപടി സാമ്പത്തികമേഖലയില്‍ കനത്ത ആഘാതം സൃഷ്ടിക്കും. ഈ പ്രശ്‌നത്തില്‍ നിന്ന് തലയൂരാന്‍ ബാങ്ക് ജീവനക്കാരെ കൂടുതല്‍ സമയം ജോലിചെയ്യിക്കുകയും അവധി നിഷേധിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്നും ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായി ചെറുക്കുമെന്നും വെങ്കിടാചലം മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."