ചൊവ്വ വരണ്ടതെന്ന് പഠനം
ലണ്ടന്‍: ചൊവ്വയില്‍ ജീവന് നിലനില്‍ക്കാനുള്ള സാധ്യത കുറവെന്ന് ശാസ്ത്രജ്ഞര്‍. ജീവനെ നിലനിര്‍ത്താന്‍ പോലും കഴിയാത്ത വിധം ഗ്രഹം വരണ്ടതാണെന്ന് ബ്രിട്ടനിലെ സ്റ്റെര്‍ലിങ് യൂനിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ആയിരക്കണക്കിന് വര്‍ഷങ്ങളായി ചൊവ്വാ ഗ്രഹത്തിലെ അവസ്ഥ ഇതാണെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ചൊവ്വയില്‍ തുരുമ്പിന്റെ അംശമൊന്നും കണ്ടെത്താനാവാത്തതാണ് ശാസ്ത്രജ്ഞരെ ഈ നിഗമനത്തില്‍ എത്തിച്ചത്. ഈര്‍പ്പം ഉണ്ടായിരുന്നെങ്കില്‍ തുരുമ്പ് പിടിക്കുമായിരുന്നു. ചൊവ്വയിലെ നിലവിലെ അന്തരീക്ഷ സ്ഥിതിയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടുപിടിത്തം. ഭൂമിക്ക് പുറത്ത് ജീവന് നിലനില്‍ക്കാനുള്ള ഏക ഗ്രഹമായി ശാസ്ത്രജ്ഞര്‍ കരുതിയിരുന്നതും ചൊവ്വയെയാണ്. ജീവന് വേണ്ട അടിസ്ഥാന ഘടകം ജലവുമാണ്.
300 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ ജലമുണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. എന്നാല്‍, കാലക്രമേണ ഈ ജലം വറ്റുകയായിരുന്നു എന്ന് കരുതുന്നതെന്ന് സ്റ്റെര്‍ലിങ് യൂനിവേഴ്സിറ്റിയിലെ ക്രിസ്ത്യന്‍ ഷ്രോഡര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."