ട്രംപ് പുറത്താക്കപ്പെടും: പ്രൊഫ.അലന്‍
വാഷിങ്ടണ്‍: ട്രംപ് പ്രസിഡന്റാകുമെന്ന് പ്രവചിച്ച പ്രൊഫസര്‍ അലന്‍ ലിച്മാന്‍ പുതിയ പ്രവചനവുമായി രംഗത്ത്. ഇതുവരെയുള്ള യു.എസ് പ്രസിഡന്റുമാരെ കൃത്യമായി പ്രവചിച്ചയാളാണ് അലന്‍. ഇത്തവണയും അദ്ദേഹം പ്രത്യേക കണക്കുകള്‍ അടിസ്ഥാനമാക്കി ട്രംപ് പ്രസിഡന്റാകുമെന്ന് പ്രവചിച്ചിരുന്നു. ഇപ്പോള്‍ ട്രംപ് പുറത്താക്കപ്പെടുമെന്നാണ് പ്രൊഫ.അലന്‍ പറയുന്നത്.
ഡൊണാള്‍ഡ് ട്രംപിനെതിരേ ജനവികാരം ശക്തിപ്പെടുകയും ഇംപീച്ച്‌മെന്റ് സാധ്യതകള്‍ ജനം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ ജനത ട്രംപിനെ അവരുടെ പ്രസിഡന്റായി കാണുന്നില്ല. അവര്‍ക്കുമാത്രമല്ല അദ്ദേഹത്തെ പ്രസിഡന്റ് പദവിയിലെത്തിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കോ ട്രംപിനെ നിയന്ത്രിക്കാന്‍ കഴിയില്ല. പ്രവചനാതീതമായ വ്യക്തിയാണ് അദ്ദേഹമെന്നും പ്രൊഫ. അലന്‍ പറയുന്നു.
ദേശസുരക്ഷ അപകടത്തില്‍പ്പെടുത്തുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചെയ്തികള്‍കൊണ്ടോ ആയിരിക്കും പുറത്തുപോകേണ്ടി വരികയെന്നാണ് അലന്‍ പറയുന്നു. അലനുപുറമെ ന്യൂയോര്‍ക്ക് ടൈംസും ട്രംപിന്റെ രാജി തള്ളിക്കളയാവുന്നതല്ലെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."