ദ.കൊറിയയില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത റാലി
സിയൂള്‍: ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹൈയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരിയായ സിയൂളില് പതിനായിരങ്ങള്‍ അണിനിരന്ന റാലി. പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിലായിരുന്നു റാലി. പ്രസിഡന്റിനെതിരായ പ്രതിഷേധത്തില്‍ പത്തുലക്ഷത്തോളം ജനങ്ങളാണ് സംഘടിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ നേരിടാനായി 2,60,000 പൊലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പതിറ്റാണ്ടിനിടെ ദ.കൊറിയയില്‍ നടക്കുന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭമാണിത്.
ആവശ്യമായ പരിശോധനകൂടാതെ സര്‍ക്കാര്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ പ്രസിഡന്റിന്റെ സുഹൃത്ത് ചൊയി സൂണ്‍ സില്ലിന് അധികാരം നല്‍കിയത് ചോദ്യം ചെയ്താണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്റിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രസിഡന്റിന്റെ സുഹൃത്തായ ചൊയി സൂണ്‍ ദക്ഷിണ കൊറിയന്‍ കമ്പനികളില്‍ നിന്ന് വന്‍തോതില്‍ പണാഹരണം നടത്തിയതിന് അറസ്റ്റിലായിരുന്നു.
പ്രസിഡന്റിന്റെ അധികാരബലത്തിലാണ് ഇത്തരത്തിലുള്ള നടപടികള്‍ സുഹൃത്ത് ചെയ്യുന്നതെന്ന ആരോപണം ഇതോടെ ശക്തമാകുകയും ചെയ്തിരുന്നു.
സൂണിന്റെ അധികാരം നീക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."