ട്രംപ്: അമേരിക്കയിലെങ്ങും പ്രതിഷേധം കത്തുന്നു
വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരേയുള്ള പ്രതിഷേധം തുടരുന്നു. പസഫിക് തീരദേശ നഗരമായ പോര്‍ട്‌ലന്റിലും ഒറിഗോണിലും പ്രതിഷേധം അക്രമാസക്തമായി. ഒറിഗോണില്‍ വെടിവയ്പുണ്ടായി.
ചിലയിടങ്ങളില്‍ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ട്രംപിനെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ വ്യാപകമായത്. കാലിഫോര്‍ണിയയില്‍ ആയിരത്തിലേറെ പേര്‍ തെരുവിലിറങ്ങി. ലോസ്ആഞ്ചല്‍സില്‍ 200 പേര്‍ അറസ്റ്റ് വരിച്ചു.
വെള്ളിയാഴ്ച പോര്‍ട്‌ലന്റില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഇന്നലെ ഒരു പ്രതിഷേധക്കാരനു നേരെ പൊലിസ് വെടിവച്ചു. ഇയാളുടെ കാലിനാണ് വെടിയേറ്റതെന്ന് ദൃസാക്ഷി പറഞ്ഞു. ലോസ് ആഞ്ചല്‍സില്‍ 185 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. റോഡ് തടസ്സപ്പെടുത്തിയതിനാണ് അറസ്റ്റ്.
ന്യൂയോര്‍ക്കില്‍ നൂറുകണക്കിനാളുകള്‍ വാഷിങ്ടണ്‍ ചത്വരം പാര്‍ക്കില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചു. സ്‌നേഹ റാലി എന്നാണ് സംഗമത്തിന് പേരിട്ടത്.
മാന്‍ഹട്ടണ്‍ ഐക്യ ചത്വരത്തിലും പ്രതിഷേധം നടന്നു. ട്രംപിന്റെ വസതിക്കു സമീപത്തും പ്രക്ഷോഭകരെത്തി. ട്രംപ് ടവര്‍ അപ്പാര്‍ട്‌മെന്റും ഉപരോധിച്ചു.
ഫിലാഡല്‍ഫിയയില്‍ ക്ഷേത്ര യൂനിവേഴ്‌സിറ്റിയിലെ 100 വിദ്യാര്‍ഥികളും ട്രംപിനെതിരേ പ്രതിഷേധിച്ചു.
കാംപസില്‍ നിന്ന് സിറ്റി ഹാളിലേക്കായിരുന്നു മാര്‍ച്ച്. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ട്രംപിനെ അനുവദിക്കില്ലെന്നായിരുന്നു മുദ്രാവാക്യം. മിയാമിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. വംശീയ യു.എസ് ഞങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു മുദ്രാവാക്യം.
രണ്ടു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ടെന്നിസിലെ സര്‍വകലാശാല, മെക്‌സികോ, അറ്റ്‌ലാന്റ, സാന്‍ഫ്രാന്‍സിസ്‌കോ, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലും വന്‍ പ്രതിഷേധം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."