ലോക ജൂനിയര്‍ കുറാഷ് ചാംപ്യന്‍ഷിപ്പിന് തുടക്കം
കൊച്ചി: ലോക ജൂനിയര്‍ കുറാഷ് ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ തുടക്കമായി. ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയുമായി ഉസ്ബെക്കിസ്ഥാന് ഒന്നാം സ്ഥാനത്താണ്. ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ഇറാനാണ് രണ്ടാമത്. നാലു വെങ്കലവുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ഒരു വെങ്കല മെഡല്‍ മാത്രം നേടി തായ്ലന്ഡ് നാലാമതാണ്. ആദ്യ ദിനം ഈ നാലു രാജ്യങ്ങള്‍ മാത്രമാണ് മെഡല്‍ പട്ടികയില്‍ ഇടം നേടിയത്. ആദ്യ ദിനം അഞ്ച് ഫൈനലുകളാണ് നടന്നത്. പുരുഷവിഭാഗം 60 കിലോയില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ ഉസ്ബെക്കിസ്ഥാന് താരങ്ങളായ റസ്ലാന് ബറീവ്, അബ്ദുളസീസ് ഖമ്രോവ് എന്നിവര്‍ സ്വര്‍ണവും വെള്ളിയുമണിഞ്ഞപ്പോള് തായ്ലന്ഡ് താരം സക്സിരി ഖേമാവന്തഫോങ്, ഇറാനിയന്‍ താരം ബാരിമണോലു എന്നിവര്‍ വെങ്കലമെഡല്‍ പങ്കിട്ടു. 66 കിലോയില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഉസ്ബെകിസ്ഥാന് താരം ഷക്രം അഹഡോവ് സ്വര്‍ണം നേടി. ഇറാനിയന്‍ താരം ജാഫര്‍ ഫിറൗസാബാദിക്കാണ് വെള്ളി.
ഇന്ത്യന്‍ താരങ്ങളായ നീലേഷ് ബല്ഹാരാ, വികാസ് ഖര്‍ബ് എന്നിവര്‍ വെങ്ങലം പങ്കിട്ടു. 73 കിലോയില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഉസ്ബെകിസ്ഥാന് താരങ്ങള്‍ കരസ്ഥമാക്കി. രഖ്മത്തില്ലോ നൂറിദ്ദിന്ബെക്കോവ്, സദാം അഖ്മത്തോവ് എന്നിവരാണ് യഥാക്രമം സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയത്. ഇന്ത്യന്‍ താരങ്ങളായ പാര്‍ഥ് സഞ്ജയ് പാട്ടില്‍, ദിവേഷ് എന്നിവര്‍ വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."