HOME
DETAILS

പ്രതിഭയെ പ്രസവിക്കുന്നത് പ്രയത്‌നം

  
backup
November 12 2016 | 23:11 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ad%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4


''ആദ്യം വിജയം. പിന്നെ പ്രയത്‌നം! ലോകത്ത് ഇങ്ങനെ സംഭവിക്കുന്ന ഒരേയൊരു സ്ഥലമേയുള്ളൂ. അതേതാണെന്നു പറയാമോ..?'' അധ്യാപകന്റെ കുസൃതി ചോദ്യം.
എത്ര തല പുകഞ്ഞാലോചിച്ചിട്ടും വിദ്യാര്‍ഥികള്‍ക്കു മറുപടി കണ്ടെത്താനായില്ല. ഒടുവില്‍ അധ്യാപകന്‍ തന്നെ ഉത്തരം പറഞ്ഞു:
''നിഘണ്ടു! ഇംഗ്ലീഷ് ഡിക്ഷനറിയെടുത്താല്‍ അതില്‍ പ്രയത്‌നം എന്നര്‍ഥമുള്ള ംീൃസ എന്ന പദം വിജയമെന്നര്‍ഥമുള്ള ൗെരരല ൈഎന്ന പദത്തിനുശേഷമാണു വരുന്നത്.''
വിജയത്തിനുശേഷം പ്രയത്‌നം വരുന്നതു ലോകത്തു നിഘണ്ടുവില്‍ മാത്രമാണെങ്കില്‍ മറ്റെവിടെയും പ്രയത്‌നത്തിനുശേഷമാണു വിജയം വരുന്നത്. ഇമാം അലി ബിന്‍ അബീ ത്വാലിബ് (റ) പാടി:
ബിഖദ്‌രില്‍ കദ്ദി തുക്തസബുല്‍ മആലീ
വമന്‍ ത്വലബല്‍ ഉലാ സഹറല്ലയാലീ
തറൂമുല്‍ ഇസ്സ സുമ്മ തനാമു ലൈലാ
യഗൂസുല്‍ ബഹ്‌റ മന്‍ ത്വലബല്ലആലീ
(അധ്വാനത്തിന്റെ അളവിലാണ് ഔന്നത്യത്തിന്റെ ലഭ്യത. ഔന്നത്യം തേടുന്നവന്‍ രാത്രികളില്‍ ഉറക്കമൊഴിക്കും. നീ മഹത്വവും മോഹിച്ചു നടക്കുന്നു. എന്നിട്ട് രാത്രികളില്‍ നന്നായി കിടന്നുറങ്ങുന്നു! മുത്തുകളാവശ്യമുള്ളവന്‍ കടലില്‍ മുങ്ങും).
ഉന്നതിയിലെത്തുക എന്നത് അധ്വാനമാവശ്യമില്ലാത്ത കാര്യമായിരുന്നുവെങ്കില്‍ മുകള്‍തട്ടിലെത്താന്‍ ഭീമമായ തുക ചെലവിട്ട് നമുക്കു സ്റ്റെപ്പ് പണിയേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുകളിലെത്തുക അനായാസം കഴിയുന്ന കാര്യമായിരുന്നുവെങ്കില്‍ കൂലിക്കു തെങ്ങുകയറ്റക്കാരെ വിളിക്കേണ്ട ഗതി നമുക്കു വരുമായിരുന്നില്ല. കയറിയിരുന്നു സ്വിച്ചിട്ടാല്‍ മുകളിലെത്തുന്ന ലിഫ്റ്റ് അല്ല വിജയം എന്ന് ആര്‍ക്കുമറിയാം. പക്ഷേ, അതു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നവര്‍ വളരെ വിരളം. മുകളിലെത്താന്‍ അല്‍പസ്വല്‍പം പണിപ്പെടുക തന്നെ വേണം.
നര്‍മരസികനായ ഒരു പണ്ഡിതനുണ്ടായിരുന്നു. ഒരിക്കല്‍ കടവരാന്തയില്‍ സൊറ പറഞ്ഞിരിക്കുന്ന ആളുകള്‍ക്കിടയിലേക്കു കടന്നുചെന്ന് അദ്ദേഹം ഉച്ചത്തില്‍ ഇങ്ങനെ ചോദിച്ചു:
''അല്ലയോ മാന്യമഹാജനങ്ങളേ, അധ്വാനമേതുമില്ലാതെ വിജയം വരിക്കാനുള്ള എളുപ്പമാര്‍ഗം ആവശ്യമുള്ളവരാരെങ്കിലുമുണ്ടോ? ബുദ്ധിമുട്ടില്ലാതെ പുരോഗതി കൈവരിക്കാനുള്ള ലളിതവഴി ആഗ്രഹിക്കുന്നവര്‍? ഒരു പണിയുമെടുക്കാതെ വിജയം കൈയിലെത്തുന്ന വിദ്യ മോഹിക്കുന്നവര്‍?''
പണ്ഡിതന്റെ പ്രഖ്യാപനമല്ലേ.. അതു കേട്ടതും അവിടെ കൂടിയിരുന്നവര്‍ ഒന്നടങ്കം പറഞ്ഞു: 'തീര്‍ച്ചയായും, ഞങ്ങളെല്ലാം അതാഗ്രഹിക്കുന്നവരാണ്.. '
അപ്പോള്‍ അല്‍പം പരിഹാസച്ചിരി വരുത്തി അദ്ദേഹം പറഞ്ഞു:
''അതെയോ.. നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കു നൂറു മാര്‍ക്ക്.''
''മാര്‍ക്ക് എത്രയോ ആയിക്കോട്ടെ, മാര്‍ഗം പറഞ്ഞുതരൂ..'' ആളുകള്‍ തിരക്കുകൂട്ടി.
''മാര്‍ഗം പറഞ്ഞുതരുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. നിങ്ങള്‍ക്ക് അതാവശ്യമുണ്ടോ എന്ന് അന്വേഷിക്കുക മാത്രമല്ലേ ചെയ്തിട്ടുള്ളൂ..''
''ഹതു ശരി, ഇതാണോ ഇത്രവലിയ കോളായി ചോദിച്ചത്..''
''ഇതു കോളായി ചോദിക്കാനുണ്ടല്ലോ. വിജയത്തിലേക്കു കൂളായി കടന്നുചെല്ലാമെന്ന് സ്വപ്നം കണ്ടിരിക്കുന്ന വിഡ്ഢികളല്ലേ നിങ്ങള്‍. നിങ്ങളുടെ വിഡ്ഢിത്തം നിങ്ങള്‍ക്കു ബോധ്യപ്പെടുത്തിത്തരേണ്ട ഉത്തരവാദിത്തമില്ലേ എനിക്ക്..''
''വിജയത്തിലേക്കെന്താ കൂളായി പോകാന്‍ പറ്റില്ലെന്നുണ്ടോ..?''
''പറ്റും, പറ്റും.. ത്യാഗമേതും കൂടാതെ നിങ്ങള്‍ക്കു വിജയം കൈവരിക്കാന്‍ പറ്റും. പക്ഷേ, ഒരു നിബന്ധനയുണ്ട്. കൈ നനയാതെ നിങ്ങള്‍ക്കു മീന്‍ പിടിക്കാന്‍ കഴിയണം. തീരെ കടയാതെ പാലിലേക്കു ഒരൂത്തൂതി നിങ്ങളതില്‍ നിന്ന് വെണ്ണയെടുക്കുകയും വേണം. എന്താ എളുപ്പമല്ലേ..''
''അതെങ്ങനെ സാധിക്കും. കൈ നനയാതെ മീന്‍ പിടിക്കാനാകുമോ..?''
''അതുതന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. പരിശ്രമമില്ലാതെ വിജയിക്കാനാകുമോ..? ആദ്യം പരിശ്രമം, പിന്നെ വിജയം, ഇതല്ലേ അംഗീകൃത നിയമം. കൈയും കെട്ടി ഇവിടെ സൊറച്ചു നിന്നാല്‍ ഉന്നതങ്ങളിലെത്തുമെന്ന് നിങ്ങള്‍ കരുതേണ്ട. കഠിനാധ്വാനമാണ് വിജയത്തിന്റെ മാതാവ്.''
ഏലിശൗ െശ െീില ുലൃരലി േശിുെശൃമശേീി മിറ ിശില്യേിശില ുലൃരലി േുലൃുെശൃമശേീി (പ്രതിഭ ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റിയൊന്‍പത് ശതമാനം വിയര്‍പ്പുമാണ്) പരിശ്രമത്തിലൂടെ വിജയരഥമേറിയ എഡിസന്റെ ഈ വാക്കുകള്‍ക്ക് ഇന്നും ശോഭ മങ്ങിയിട്ടില്ല. വിജയം വേണം; അധ്വാനിക്കാന്‍ കഴിയില്ല എന്ന നിലപാടിനോടു വിട ചൊല്ലാനുള്ള സമയം എപ്പോഴോ അതിക്രമിച്ചിരിക്കുന്നു. വിജയത്തിലേക്കു കുറുക്കുവഴികളില്ല. കുറുക്കുവഴിയില്ലാത്തതിലേക്കു കുറുക്കുവഴിയുണ്ടോ എന്ന് അന്വേഷിച്ചിരുന്നാല്‍ സമയം പോകും. കൈ നനയാതെ മീന്‍ പിടിക്കാനാകുമോ എന്നാലോചിച്ചിരുന്നാല്‍ കൈ നനയാതെ കിട്ടുമെങ്കിലും മീന്‍ കിട്ടില്ല. ലക്ഷ്യം കാണാതെ രംഗം വിടേണ്ട ഗതി മിച്ചമുണ്ടാകും. അതിനാല്‍ അധ്വാനിക്കാന്‍ തന്നെ കച്ചകെട്ടിയിറങ്ങിക്കോളൂ. കൈ നനഞ്ഞാലും പ്രശ്‌നമാക്കേണ്ടതില്ല. അതു മീന്‍ കിട്ടിക്കഴിഞ്ഞാല്‍ തുവര്‍ത്തിക്കളയാവുന്ന പ്രശ്‌നമേയുള്ളൂ.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago