HOME
DETAILS
MAL
വാണിമേലില്‍ സമാധാനയോഗം കഴിഞ്ഞ് മണിക്കൂറിനകം ബോംബേറ്
backup
November 13 2016 | 04:11 AM
വാണിമേല്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വാണിമേലില്‍ സമാധാനയോഗം കഴിഞ്ഞ് മണിക്കൂറിനകം വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി പത്തോടെയാണ് നാടിനെ നടുക്കിയ ഉഗ്രസ്ഫോടനം നടന്നത്.
ഗ്രാമപഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവര്‍ പരപ്പുപാറക്കടുത്ത് താമസിക്കുന്ന എടപ്പള്ളി അമ്മദിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
ഇ.കെ വിജയന് എം.എല്‍.എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസില്‍ സര്‍വകക്ഷി സമാധാനയോഗം കഴിഞ്ഞ് ഒരുമണിക്കൂറിനകമാണ് ബോംബേറുണ്ടായത്.
യോഗത്തില്‍ പങ്കെടുത്ത പ്രസിഡന്റിനെ വീട്ടില്‍ കൊണ്ടുവിട്ട് അമ്മദ് തിരിച്ചെത്തിയ ഉടനെയാണ് സംഭവം. വീടിന്റെ പിറകുവശത്ത് സ്റ്റീല്‍ബോംബ് പതിക്കുകയായിരുന്നു. ചുമരിനും ഓടുകള്‍ക്കും കേടുപറ്റിയിട്ടുണ്ട്. വന്‍ പൊലിസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."