മുദര്‍രിസ് റിഫ്രഷ് സംഗമം നടത്തി
മലപ്പുറം: സമസ്ത കേരളാ ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജില്ലാ കമ്മിറ്റി മുദര്‍രിസ് റിഫ്രഷ് സംഗമം മലപ്പുറം സുന്നീ മഹലി്ല്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.അസ്ഗറലി ഫൈസി പട്ടിക്കാട് അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയേയും ട്രഷറര്‍ കെ. മമ്മദ് ഫൈസിയേയും ചടങ്ങില്‍ ആദരിച്ചു. അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ ക്ലാസെടുത്തു.
അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം പദ്ധതി വിശദീകരിച്ചു. കോറാട് സൈതാലി ഫൈസി, ഒ.പി അബൂബക്കര്‍ ഫൈസി, മുഹമ്മദ് ബാഖവി പൂക്കോട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, സി.കെ മൊയ്തീന്‍ ഫൈസി സംസാരിച്ചു.
പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിച്ച് തേഞ്ഞിപ്പലം പൊലിസിന്റെ വാഹനപരിശോധന
പള്ളിക്കല്‍: 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പല സ്ഥാപനങ്ങളും സ്വീകരിക്കാതിരിക്കുമ്പോള്‍ പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിച്ചുകൊണ്ടു തേഞ്ഞിപ്പലം പൊലിസിന്റെ വാഹനപരിശോധന. ഹെല്‍മറ്റില്ലാതെ ഓടിച്ച നിരവധി ബൈക്കുകളാണ് പരിശോധനയില്‍ പൊലിസിന്റെ പിടിയിലായത്.
നമ്പര്‍ പ്ലേറ്റില്ലാതെ വന്ന ഒരു സ്‌കൂട്ടര്‍ പൊലിസ് കൈ കാണിച്ചിട്ടു നിര്‍ത്താതെ പോയി. നമ്പര്‍ പ്ലേറ്റില്ലാതെ എത്തിയ ഒരു ബൈക്ക് പിന്നീട് പിടികൂടി പിഴ ഈടാക്കി വിട്ടു.
പിന്‍വലിച്ച നോട്ടുകള്‍ കൊടുത്തു പിഴയടച്ച് ബാക്കി വാങ്ങിയ പലര്‍ക്കും ഇന്നത്തെ പിഴ വലിയ പ്രയാസമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."