അവിശ്വാസത്തിനു മുന്‍പേ പ്രസിഡന്റിന്റെ രാജി
വെട്ടത്തൂര്‍: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ വെട്ടത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എന്‍ ഉണ്ണീന്‍ മാസ്റ്റര്‍ രാജിവച്ചു. പ്രസിഡന്റിനെതിരേ മുസ്ലിംലീഗ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെ ചര്ച്ചയ്ക്കെടുക്കാനിരിക്കേയാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ ബാങ്ക് സെക്രട്ടറിക്കു രാജി സമര്‍പ്പിച്ചത്.
2013ല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് സംവിധാനത്തോടെ നടന്ന തെരെഞ്ഞെടുപ്പില്‍ മുന്നണി ധാരണ ലംഘിച്ച ചില ഡയറക്ടര്‍മാരുടെ പിന്തുണയോടെയാണ് ടി.എന്‍ ഉണ്ണീന്‍ മാസ്റ്റര്‍ പ്രസിഡന്റായത്. അന്നു ഭരണസമിതിയില്‍ 11 അംഗ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സാണ് നിലവിലുണ്ടായിരുന്നത്. ഇതില്‍ ഉണ്ണീന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ഏഴുപേര്‍ ലീഗ് പ്രതിനിധികളും നാലംഗങ്ങള്‍ കോണ്‍ഗ്രസുമായിരുന്നു.
ലീഗിലെ അഡ്വ. കെ. അബ്ദുല്‍ ഖാദറിനെ പ്രസിഡന്റായി തെരെഞ്ഞെടുക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍, തെരെഞ്ഞെടുപ്പില്‍ ലീഗിലെ ഒരാളും കോണ്‍ഗ്രസിലെ നാലംഗങ്ങളും ടി.എന്‍ ഉണ്ണീന്‍ മാസ്റ്റര്‍ക്കു പിന്തുണയേകുകയും ഇദ്ദേഹത്തെ പ്രസിഡന്റായി തെരെഞ്ഞെടുക്കയും ചെയ്തു. നേരത്തെ അദ്ദേഹത്തെ പിന്തുണച്ച ലീഗ് ഡയക്ടര്‍ അംഗം ഇത്തവണ പാര്‍ട്ടിയോടൊപ്പം നില്ക്കാന് തയാറായതോടെ ലീഗിന് ആറംഗങ്ങളുടെ ഭൂരിപക്ഷം ലഭിക്കുകയും അവിശ്വാസ പ്രമേയം നല്കാന് തയാറാകുകയുമായിരുന്നു.
കര്‍ഷക പെന്ഷന്; നടപടി സ്വീകരിക്കണം:
കര്‍ഷക കോണ്‍ഗ്രസ്
മലപ്പുറം: കര്‍ഷക പെന്ഷന് ഉടന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നു കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി ഉദ്ഘാടനം ചെയ്തു. കെ.പി.എസ് ആബിദ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പനക്കല്‍, കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."