എ.ടി.എമ്മുകളില്‍ പണമില്ല; ജനങ്ങള്‍ പ്രതിസന്ധിയില്‍
പന്തല്ലൂര്‍: നീലഗിരിയിലെ വിവിധ മേഖലകളില്‍ എ.ടി.എമ്മുകളില്‍ പണം ഇല്ലാതായതോടെ ജനങ്ങള്‍ പ്രതിസന്ധിയിലായി. കനറാ, എസ്.ബി.ഐ, ഫെഡറല്‍, എച്ച്.ഡി.എഫ്.സി, സിന്‍ഡിക്കേറ്റ്, ഐ.സി.ഐ.സി.ഐ, ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ഐ.ഡി.ബി.ഐ തുടങ്ങിയ ബാങ്കുകളുടെയെല്ലാം എ.ടി.എം കൗണ്ടറുകളില്‍ ഇന്നലെ വന്‍ ജനത്തിരക്കായിരുന്നു. പലയിടങ്ങളിലും രണ്ടുതവണ പണം നിറച്ചിട്ടും ആളുകള്‍ക്ക് മുഴുവന്‍ ലഭിച്ചില്ല. പല ബാങ്കുകള്‍ക്കും ലഭിച്ച പണം തീര്‍ന്നുപോയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ പഴയ നോട്ടുകള്‍ മാറി വാങ്ങാനാകാതെയും നീലഗിരിക്കാരും സഞ്ചാരികളും ദുരിതത്തിലായി. ഊട്ടി, കോത്തഗിരി, കുന്നൂര്, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാനങ്ങളില്‍ മൂന്ന് ദിവസമായി വ്യാപാരം നടക്കുന്നില്ല. 500, 1000 നോട്ടുകള്‍ മാത്രം കൈവശമുള്ളവര്‍ പ്രയാസത്തിലാണ്. പെട്രോള്‍ പമ്പുകളില്‍ പോലും പഴയ നോട്ടുകള്‍ എടുക്കാത്തത് ജനങ്ങള്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുകയാണ്. പോസ്റ്റോഫീസുകളിലും നോട്ടുകള്‍ മാറി നല്കാന് സാധിക്കാത്ത അവസ്ഥയാണ്. ഇവിടെയും എത്തിയ പണം മുഴുവന്‍ കഴിഞ്ഞെന്നാണ് അധികൃതര്‍ പറയുന്നത്. പണം ഉണ്ടായിട്ടും അവശ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയാത്ത ദുരവസ്ഥയിലാണ് ജനം. പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ആളുകളുടെ വന്‍ തിരക്കാണ് നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ബാങ്കുകളില്‍ അനുഭവപ്പെടുന്നത്. ഊട്ടി, കുന്നൂര്, കോത്തഗിരി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ദേവര്‍ഷോല, ബിദര്‍ക്കാട് തുടങ്ങിയ പ്രധാന ടൗണുകളിലെ ബാങ്കുകളെല്ലാം ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കൈയിലുള്ള പണം മാറാനും അക്കൗണ്ടില്‍ നിന്ന് പണമെടുക്കാനും സ്ത്രീകളടക്കമുള്ള നിരവധി പേര് എത്തിയതോടെ പലഭാഗങ്ങളിലും ആളുകളെ നിയന്ത്രിക്കാന്‍ പൊലിസിന് നന്നേ പാടുപെടേണ്ടി വന്നു. എല്ലാ ബാങ്കുകള്‍ക്ക് മുന്നിലും കനത്ത പൊലിസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടുകള്‍ മാറി കിട്ടാന്‍ പലരും ജോലി പോലും ഉപേക്ഷിച്ചാണ് ബാങ്കുകളിലെത്തുന്നത്. അതേസമയം 1000 രൂപക്ക് 800 രൂപയും 900 രൂപയും നല്കി ലാഭംകൊയ്യുന്ന സംഘങ്ങളും പലഭാഗങ്ങളിലും പ്രവൃത്തിക്കുന്നുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ അത്യാവശ്യ സാധനങ്ങള്‍ക്ക് പണത്തിന് വേണ്ടി 100ഉം 200ഉം വിട്ടുകൊടുക്കുകയും ചെയ്യുന്നുണ്ട്.
എ.ടി.എം കൗണ്ടറുകള്‍ അടഞ്ഞുതന്നെ
മേപ്പാടി: പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ നേടിയെടുക്കുന്നതിനും പണം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കുന്നതിനുമുള്ള തടസ്സം മാറിയില്ല.
വയനാട്ടിലെ ഗ്രാമീണ മേഖലകളിലെ ഭൂരിഭാഗം എ.ടി.എം കൗണ്ടറുകളും അടഞ്ഞു കിടക്കുകയാണ്. എ.ടി.എം കൗണ്ടറുകളില്‍ പണം നിക്ഷേപിക്കാനുള്ള സാങ്കേതിക തടസ്സമാണ് പ്രതിസന്ധിക്ക് കാരണം. പുതുതായി ഇറങ്ങിയ 2000 രൂപ നോട്ട് നിക്ഷേപിക്കാന്‍ നിലവിലെ പല മെഷീനുകളിലും സംവിധാനമില്ല.
ബാങ്കുള്‍ നേരിട്ട് പണം നിറക്കുന്ന ഏതാനും എ.ടി.എം കൗണ്ടറുകളില്‍ മാത്രമാണ് പണമിടപാട് നടക്കുന്നത്. ഏജന്‍സി മുഖേന പണം നിറക്കുന്ന ഭൂരിഭാഗം എ.ടി.എം കൗണ്ടറുകളും കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുകയാണ്.
ഇത് കാരണം ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. എ.ടി.എം കൗണ്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ മാത്രമെ ബാങ്കുകളിലെ തിരക്കിന് പരിഹാരമുണ്ടാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."