HOME
DETAILS
MAL
പതിനാറുകാരിക്ക് പീഡനം; പ്രതിക്ക് പത്തുവര്‍ഷം തടവ്
backup
November 13 2016 | 05:11 AM
ഊട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. ഊട്ടി വനിതാ കോടതിയാണ് ഊട്ടി ഫോറസ്റ്റ് ഗെയ്റ്റ് സ്വദേശി ആന്റണി പ്രഭു (31)വിനെ ശിക്ഷിച്ചത്. അയല്‍വാസിയായ 16 വയസുകാരിയെ വിവാഹ വാഗ്ദാനം നല്കി യുവാവ് വീടിന് സമീപത്തെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് ഊട്ടി പൊലിസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഇയാളെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. 2015 നവംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിന് തീര്‍പ്പ് കല്‍പ്പിച്ചത് ഊട്ടി വനിതാ കോടതി ജഡ്ജ് സര്വമംഗളയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."