HOME
DETAILS
MAL
ധര്‍മടത്തെ കള്ളവോട്ട്: സുധീരന് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്കി
backup
May 18 2016 | 18:05 PM
തിരുവനന്തപുരം: ധര്‍മടം അസംബ്ലി നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തവരെ നിയമത്തിന്റെ മുന്പില് കൊണ്ടു വന്നു മാത്യകാപരമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് കാമറയിലെ ദൃശ്യങ്ങള്‍ തന്നെ കള്ളവോട്ട് നടന്നതിന്റ വ്യക്തമായ തെളിവാണ്. ഒരു ഗ്രാമപഞ്ചായത്ത് അംഗം തന്നെ കള്ളവോട്ട് രേഖപ്പെടുത്തി എന്നുള്ളത് വളരെ ഗൗരവപൂര്‍വം കാണേണ്ടതാണ്.
ധര്‍മടം നിയോജക മണ്ഡലത്തിലെ പല ബൂത്തുകളിലും കള്ളവോട്ട് നടന്നു എന്ന ആക്ഷേപം നിലവിലുണ്ട്.
ആയതിനാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുധീരന് കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."