ചില്ലറയില്ല; കെ.എസ്.ആര്‍.ടി.സിയുടെ മൂന്നു ദിവസത്തെ നഷ്ടം ഒരു കോടി കവിഞ്ഞു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ക്രമീകരണത്തില്‍ കെ.എസ്.ആര്‍ടി.സിയുടെ മൂന്നു ദിവസത്തെ നഷ്ടം ഒരുകോടി(1.10) കവിഞ്ഞു.
പിന്‍വലിച്ച 500,1000 നോട്ടുകള്‍ക്കു പകരം സര്‍ക്കാര്‍ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുമായി ബസില്‍
കയറിയവര്‍ക്കും ബാക്കി നല്‍കാന്‍ കഴിയാതെ കണ്ടക്ടര്‍മാര്‍ അവരെ ഇറക്കി വിടുകയാണ് ചെയ്തത്.
ഈ കഴിഞ്ഞ ബുധനാഴ്ച കെ.എസ്.ആര്‍ടി.സിയുടെ നഷ്ടം 38.95 (38,95,377) ലക്ഷം രൂപയാണ്. അന്ന് 4718 ബസുകള്‍ സര്‍വീസ് നടത്തിയതില്‍ 420 എണ്ണം ജെന്റം (ജെ.എന്‍.എന്‍.യു.ആര്‍.എം) ബസുകളാണ്. ആകെ 4.62 (4,62,04,593) കോടിയായിരുന്നു വരുമാനം. ഇതില്‍ 42.34 (42,34,970) ലക്ഷം രൂപ ജെന്റം ബസ് സര്‍വീസില്‍ നിന്നു ലഭിച്ചതാണ്. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ദിവസം കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം അഞ്ചു കോടി( 5,00,99,970) കവിഞ്ഞിരുന്നു.
വ്യാഴാഴ്ചത്തെ നഷ്ടം 50.20 ലക്ഷം (50,20,791) രൂപയാണ്. ആകെ കലക്ഷന്‍ 4.41 കോടി രൂപ (4,41,86,319). 4680 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 419 എണ്ണം ജെന്റം ബസുകള്‍. 40.07 ലക്ഷം രൂപ (40,07,534) ജെന്റം സര്‍വീസ് വഴി ലഭിച്ച തുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ദിവസം 4.92 കോടിയായിരുന്നു(4.92,07,110) വരുമാനം.
വെള്ളിയാഴ്ച നഷ്ടം 13.26 ലക്ഷം (13,26,463) രൂപയാണ്. ആകെ ലഭിച്ച കലക്ഷന്‍ 4.83 കോടി (4,83,81,096). ഇതില്‍ 42.71 ലക്ഷം (42.71,730) ജെന്റം ബസുകള്‍ സര്‍വീസ് നടത്തിയതു വഴി ലഭിച്ചതും. അന്ന് 4724 ഷെഡ്യൂളുകള്‍ ഓപ്പറേറ്റു ചെയ്തതില്‍ 418എണ്ണം ജെന്റം ബസുകളാണ്.
കഴിഞ്ഞ ആഴ്ചയില്‍ ഇതേ ദിവസത്തെ കലക്ഷന്‍ 4.97 കോടിയാണ് (4.97,07,559). പഴയ നോട്ട് പിന്‍വലിച്ചതും,
പുതിയ നോട്ടിന് ചില്ലറ ലഭിക്കാതിരുന്നതുമാണ് പ്രതികൂല സാഹചര്യങ്ങള്‍ക്കു വഴിയൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."