ഇബ്രാഹിം സുലൈമാന്‍ സേട്ട് മതേതരവാദികള്‍ക്ക് മാതൃക: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: രാജ്യത്തെ മതേതരവാദികള്‍ക്ക് എന്നും മാതൃകയായിരുന്നു മുന്‍ എം.പി ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ജീവിതമെന്നും രാജ്യത്തിന്റെ മതേതര സങ്കല്‍പ്പത്തെ നിലനിര്‍ത്താന്‍ വേണ്ടി മതേതര വീക്ഷണത്തോടെ അഹോരാത്രം പണിപ്പെട്ട് നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ഐ.എന്‍.എല്‍ മില്ലത്ത് സാന്ത്വനം സഹായപദ്ധതി വിതരണം പ്രസ്ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ നിര്‍ധനരായവര്‍ക്കുള്ള പ്രതിമാസ പെന്ഷന് തുകയായ 1000 രൂപയുടെ ചെക്ക് മന്ത്രി വിതരണം ചെയ്തു.
ഐ.എന്‍.എല്‍ ദേശീയ നിര്‍വാഹകസമിതി അംഗം എം.എം മാഹീന് അധ്യക്ഷനായി. മുന്‍ എം.എല്‍.എ ആന്റണി രാജു, ഐ.എന്‍.എല്‍ ദേശീയ സമിതി അംഗം ഡോ. എ.എ അമീന്, ജില്ലാ പ്രസിഡന്റ് അഡ്വ. ാെജ. തംറൂഖ്, ജില്ലാ ജനറല്‍ സെക്രട്ടറി എ.എല്‍.എം ഖാസിം, കൗണ്‍സിലര്‍ പ്രിയാ ബിജു, വള്ളക്കടവ് ആബ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."