ചുങ്കത്ത് ജുവലറി ഷോറൂം ഉദ്ഘാടനം 14ന്
തിരുവനന്തപുരം: കൂടുതല്‍ കളക്ഷനും സൗകര്യങ്ങളുമായി നവീകരിച്ച തിരുവനന്തപുരം ചുങ്കത്ത് ജുവലറി ഷോറൂമിന്റെ ഉദ്ഘാടനം ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി.പി പോള്‍ 14ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് നിര്‍വ്വഹിക്കും.
ട്രെന്റി ആഭരണങ്ങളുടെ ശേഖരമായ തേജസ്വനി ബ്രൈഡല്‍ കളക്ഷന്‍സുമായി ചുങ്കത്ത് വെഡ്ഡിംഗ് ബൊട്ടിക് പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. വിപുലീകരിച്ച ഡയമണ്ട് ശേഖരം, കിഡ്‌സ് കളക്ഷന്‍, പരമ്പരാഗത ആഭരണങ്ങളുടെ പ്രത്യേക സെക്ഷന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വെയര്‍ ആന്റ് വിന്‍ കോണ്ടസ്റ്റ് ഒന്നാംസ്ഥാനം നേടിയ ചുങ്കത്ത് സുവര്‍ണതാരം വിജയിക്ക് ഡയമണ്ട് നെക്‌ലെസ് സമ്മാനമായി നല്‍കും. മത്സരത്തില്‍ പങ്കെടുത്ത എല്ലാപേര്‍ക്കും സമ്മാനങ്ങള്‍ നല്‍കും.
എല്ലാ മത്സരാര്‍ഥികളും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഷോറൂമില്‍ സന്നിഹിതരായിരിക്കണം. ഉദ്ഘാടനദിവസം നടത്തുന്ന എല്ലാ പര്‍ച്ചേസിനും ഓരോ മണിക്കൂറിനും നറുക്കെടുപ്പിലൂടെ ഗോള്‍ഡ് കോയിന്‍ സമ്മാനവും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും.
ലേറ്റസ്റ്റ് ഫാഷനിലുള്ള 92.5 പരിശുദ്ധ ദക്ഷിന്‍ ബ്രാന്റഡ് വെള്ളി ആഭരണങ്ങള്‍, പാദസരങ്ങള്‍, പൂജാ പാത്രങ്ങള്‍, വിഗ്രഹരൂപങ്ങള്‍, മറ്റു വെള്ളി സാമഗ്രികള്‍ എന്നിവയുടെ മനോഹരങ്ങളായ കളക്ഷന്‍സും ലഭിക്കുമെന്നു മാനേജിങ് ഡയറക്ടര്‍ രാജീവ് പോള്‍ അറിയിച്ചു.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു തീപ്പിടിച്ചു
ആറ്റിങ്ങല്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു തീപ്പിടിച്ചു. അവനവഞ്ചേരി ചെക്കാലവിളാകത്തു വീട്ടില്‍ സുന്ദരേശന്റെ ഓട്ടോയാണ് കത്തിയത്. ഇന്നലെ രാത്രി 7.45ന് ആറ്റിങ്ങല്‍ ഗ്യാസ് ഏജന്‍സിക്കു സമീപം മുനിസിപ്പല്‍ കോളനിയിലേക്കള്ള റോഡിലേക്കു തിരിയുന്ന വഴിയിലാണ് സംഭവം. തീ കണ്ടയുടന്‍ നാട്ടുകാര്‍ തീ കെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഓട്ടോയില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ എന്‍ജിനിന്റെ ഭാഗവും റെക്‌സീനും നശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്ന് ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."