HOME
DETAILS

മഴ ഇനിയും ശക്തമാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  
backup
May 18 2016 | 18:05 PM

%e0%b4%ae%e0%b4%b4-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈക്ക് താഴെ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴക്ക് കാരണം.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെയും സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിച്ചിരുന്നു.


സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും മണ്ണിടിച്ചിലും മൂലമുള്ള കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി റവന്യൂ വകുപ്പ് അറിയിച്ചു. ഇന്നു വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും 14 ജില്ലകളിലെയും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ വീതം അനുവദിച്ചു. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ രണ്ടും ചേര്‍ത്തല താലൂക്കില്‍ രണ്ടും വീതം നാലു ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 149 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വലിയതുറയിലും അടിമലത്തുറയിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇവിടെ 24 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. പൊഴിമുറിക്കല്‍ ആവശ്യമായിവരുന്ന ഘട്ടങ്ങളില്‍ ജലസേചന വകുപ്പിന്റെ സഹായത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


അടിയന്തരഘട്ടങ്ങളില്‍ നേവി, കോസ്റ്റ്ഗാഡ്, ആര്‍മി, ഐ ടി ബി പി, എയര്‍ഫോഴ്‌സ്, ദുരന്തനിവാരണസേന എന്നിവയുടെ സഹായവും ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. സമ്പര്‍ക്ക നമ്പര്‍ 0471 -2331639. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെ സമ്പര്‍ക്ക നമ്പറുകള്‍. തിരുവനന്തപുരം 0471-2730045, കൊല്ലം 0474 -2794004, പത്തനംതിട്ട 0468-2322515, ആലപ്പുഴ 0477 -2238630, കോട്ടയം 0481-2562201, ഇടുക്കി 0486- 2232242, എറണാകുളം 0484-2423513, തൃശൂര്‍ 0487-2362424, പാലക്കാട് 0491-2512607, മലപ്പുറം 0483-2736320, കോഴിക്കോട് 0495-2371002, വയനാട് 04936-204151, കണ്ണൂര്‍ 0497-2713266, കാസര്‍കോഡ് 0499-4257700.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago