HOME
DETAILS
MAL
നോട്ട് പ്രതിസന്ധി: പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു
backup
November 13 2016 | 06:11 AM
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു. വൈകീട്ടാണ് യോഗം. ധനകാര്യ വകുപ്പിലേയും റിസര്‍വ് ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. വിഷയം സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്ക എങ്ങനെ പരിഹരിക്കാം എന്നതായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട.
ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സ്ഥിതിഗതികള്‍ പ്രതിസന്ധിയിലാണെന്നും അത് മറികടക്കാന്‍ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കണം എന്നുമാണ് ആവശ്യമുയര്‍ന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ 10,20,50,100 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ കൈവശം ഉണ്ടെന്നും അത് ഉടന്‍തന്നെ ബാങ്കുകളിലെത്തിക്കുമെന്നും ആര്.ബി.ഐ പ്രസ്താവിച്ചിരുന്നു. ആശങ്കയ്ക്ക് ആടിസ്ഥാനമില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."